E-Bull Jet എതിരെ വീണ്ടും കേസ്, വീണ്ടും വീഡിയോ ചിത്രീകരിച്ച കലാപത്തിന് ആഹ്വാനം ചെയ്തെന്ന് സൈബർ സെല്ല്

E-Bull Jet Brothers കേസെടുത്ത് പൊലീസ് (Kerala Police). അറസ്റ്റ് റിമാൻഡും വിവാദവും കഴിഞ്ഞ് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും വീണ്ടും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Aug 19, 2021, 12:32 PM IST
  • കാലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളെ ചൂണ്ടിക്കാട്ടി കേരള സൈബർ പൊലീസിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
  • സൈബർ സെൽ ഓഫീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് ഇ-ബുൾ ജെറ്റ് സഹോദരന്മാർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.
  • സഹോദരന്മാർ കഴിഞ്ഞ ദിവസം ഇറക്കിയ വീഡിയോയിൽ തങ്ങളെ കുടുക്കാൻ ആരക്കയോ ശ്രമിക്കുന്നു എന്നും തങ്ങളോടൊപ്പം 18 ലക്ഷം പേരുടെ പിന്തുണ ഉണ്ടെന്നും പറയുന്നുണ്ട്.
  • ഇവർക്കെതിരെ മയക്ക് മരുന്ന് കേസ് രജിസ്റ്റ്ർ ചെയ്തതിന് പിന്നാലെയാണ് സഹോദരന്മാർ വീഡിയോയുമായി രംഗത്തെത്തിയത്.
E-Bull Jet എതിരെ വീണ്ടും കേസ്, വീണ്ടും വീഡിയോ ചിത്രീകരിച്ച കലാപത്തിന് ആഹ്വാനം ചെയ്തെന്ന് സൈബർ സെല്ല്

Kannur : You Tube വ്ളോഗർമാരായ E-Bull Jet സഹോദരന്മാർക്കെതിരെ (E-Bull Jet Brothers) കേസെടുത്ത് പൊലീസ് (Kerala Police). അറസ്റ്റ് റിമാൻഡും വിവാദവും കഴിഞ്ഞ് വ്ളോഗർ സഹോദരന്മാരായ എബിനും ലിബിനും വീണ്ടും സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. 

കാലാപത്തിന് ആഹ്വാനം ചെയ്യൽ, പ്രകോപനം സൃഷ്ടിക്കൽ എന്നീ കുറ്റങ്ങളെ ചൂണ്ടിക്കാട്ടി കേരള സൈബർ പൊലീസിന്റെ പരാതിയെ തുടർന്നാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സൈബർ സെൽ ഓഫീസിലെ സ്റ്റേഷൻ ഹൗസ് ഓഫീസറാണ് ഇ-ബുൾ ജെറ്റ് സഹോദരന്മാർക്കെതിരെ പരാതി നൽകിയിരിക്കുന്നത്.

ALSO READ : E-Bull Jet: എന്ത് ? ഇ ബുള്ളറ്റോ? കേക്കുന്നില്ലെന്ന് മുകേഷ് , ഞാൻ ചാണകമല്ലേ പോയി മുഖ്യമന്ത്രിയോട് പറയെന്ന് സുരേഷ് ഗോപി

സഹോദരന്മാർ കഴിഞ്ഞ ദിവസം ഇറക്കിയ വീഡിയോയിൽ തങ്ങളെ കുടുക്കാൻ ആരക്കയോ ശ്രമിക്കുന്നു എന്നും തങ്ങളോടൊപ്പം 18 ലക്ഷം പേരുടെ പിന്തുണ ഉണ്ടെന്നും പറയുന്നുണ്ട്. ഇവർക്കെതിരെ മയക്ക് മരുന്ന് കേസ് രജിസ്റ്റ്ർ ചെയ്തതിന് പിന്നാലെയാണ് സഹോദരന്മാർ വീഡിയോയുമായി രംഗത്തെത്തിയത്.

കണ്ണൂരിലെ RT ഓഫീസിൽ അതിക്രമം നടത്തിയതിനും ഉദ്യോഗസ്ഥരെ ഭീഷിണിപ്പെടുത്തിയതിനുമാണ് ഇവർക്കെതതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്യുന്നത്. പിന്നീട് അതിൽ അറസ്റ്റ ചെയ്തതിൽ പ്രതിഷേധിച്ച് ഓൺലൈനിൽ വിവാദങ്ങൾ സൃഷ്ടിക്കുകയും ചെയ്തു.

ALSO READ : E-Bull Jet ന്റെ നെപ്പോളിയൻ MVD പിടിച്ചെടുത്തു, രൂപമാറ്റം ചെയ്തതിനുള്ള നികുതി അടച്ചില്ല, 42,000 രൂപ പിഴ ചുമത്തി

തുടർന്ന് പൊലീസ് ഇവരെ നിരീക്ഷിച്ച സാഹചര്യത്തിലാണ് അപകടമാവിധം ആംബുലൻസ് ഓടിച്ചതും, കഞ്ചാവുമായി ബന്ധപ്പെട്ടതും തോക്ക് ചൂണ്ടി നിൽക്കുന്നതുമായ വീഡിയോകൾ ഇവരുടെ YouTube പേജിൽ നിന്ന് കണ്ടെത്തിയത്.

ആദ്യത്തെ RT- ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ എബിനെയും ലിബിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന സഹോദരന്മാരെ അടുത്ത ദിവസം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ALSO READ : E Bull Jet: വണ്ടി പിടിക്കാൻ മാത്രം വ്ലോ​ഗ‍‍‍ർമാരുടെ വാ​ഹനം എന്താണ്?. വണ്ടി മോ‍‍ഡിഫൈ ചെയ്യുന്നവ‍‍ർ അറിയേണ്ടത്

സഹോദരന്മാരുടെ വാഹനം അനധികൃതമായി മോഡിഫൈ ചെയ്തതിനെ തുടർന്ന് MVD 50,000ത്തിൽ അധികം രൂപ പിഴ ചുമത്തിയിരുന്നു. ഇതിനെ തുടർന്ന് RT- ഓഫീസിൽ ഉദ്യോഗസ്ഥരെ അതിക്രമിക്കാൻ ശ്രമിക്കകയും കൃത്യനിർവഹണം തടസ്സപ്പെടുത്താൻ ശ്രമിച്ച എന്ന കാരണത്താലാണ് പൊലീസ് വ്ളോഗർ സഹോദരന്മാരെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News