തിരുവനന്തപുരം: പതിനാലുകാരിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പ്രതിയായ വട്ടിയൂർക്കാവ്, നെട്ടയം, ശ്രീരാമകൃഷ്ണ ആക്രമത്തിന് സമീപം കൃഷ്ണ ഭവനിൽ ലാൽ പ്രകാശിനെ (29) തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി എട്ട് വർഷം കഠിന തടവിനും 25,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്നും ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നുണ്ട്.
പിഴ തുക ഇരയക്ക് നൽക്കാൽ ഉത്തരവിലുണ്ട്. 2013 മേയ് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകി പ്രതി ഒമ്പതാം ക്ലാസ്സിൽ പഠിച്ചിരുന്ന കുട്ടിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്.പ്രതിയുടെ കൂട്ടുകാരൻ്റെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്.ഇവിടെ വെച്ച് പ്രതി കുട്ടിയെ പീഡിപ്പിക്കുകയും ചെയ്തു.
Also Read: Drug Seized: കോഴിക്കോട് വൻ ലഹരിവേട്ട: മൂന്നു പേർ പിടിയിൽ
പിന്നീട് പ്രതി കുട്ടിയെ വീട്ടുകാരോട് ബന്ധപ്പെടാനോ പുറത്തേക്ക് പോകാനോ സമ്മതിച്ചല്ല. വീട്ടുകാർ കുട്ടിയെ പലയിടത്തും അന്വെഷിച്ചെങ്കിലും കണ്ടെത്താത്തതിനാൽ പേട്ട പൊലീസിൽ പരാതി നൽകി.രണ്ടാഴ്ച്ച കഴിഞ്ഞ് കുട്ടി മറ്റൊരു ഫോണിൽ നിന്ന് അമ്മയെ വിളിച്ച് സംസാരിക്കുകയായിരുന്നു.തുടർന്ന് പേട്ട പോലീസും വീട്ടുകാരും ചേർന്ന് വീട്ടിൽ നിന്ന് കുട്ടിയെ രക്ഷപ്പെടുത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...