Elanthoor Double Human Sacrifice: ഇലന്തൂർ ഇരട്ടനരബലി: അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ് ഇന്നും തുടരും

Elanthoor Double Human Sacrifice Case: കൊലപാതകത്തിന് ശേഷം ഷാഫി റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ പണയം വെച്ച കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുക

Written by - Zee Malayalam News Desk | Last Updated : Oct 17, 2022, 08:28 AM IST
  • ഇലന്തൂർ ഇരട്ട നരബലി കേസിൽ തെളിവെടുപ്പ് ഇന്നും തുടരും
  • ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക
  • റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ ഇവിടെയാണ് പണയം വെച്ചത്
Elanthoor Double Human Sacrifice: ഇലന്തൂർ ഇരട്ടനരബലി: അന്വേഷണ സംഘത്തിന്റെ തെളിവെടുപ്പ്  ഇന്നും തുടരും

കൊച്ചി: Elanthoor Double Human Sacrifice Case:  ഇലന്തൂർ ഇരട്ട നരബലി കേസിൽ പ്രതികളുമായുള്ള അന്വേഷണ സംഘത്തിന്‍റെ തെളിവെടുപ്പ് ഇന്നും തുടരും. മുഖ്യപ്രതിയായ ഷാഫിയെ കൊച്ചിയിലെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകത്തിന് ശേഷം ഇയാൾ റോസിലിന്‍റെയും പത്മയുടെയും സ്വർണ്ണാഭരങ്ങൾ ഇവിടെയാണ് പണയം വെച്ചത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി ഭഗവൽ സിംഗ് ഇലന്തൂരിലെ കടയിൽ നിന്നും വാങ്ങിയെന്നാണ് മൊഴി. ഇന്ന് ഇയാളെ ഈ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

Also Read: Human Sacrifice Case: ഇരട്ടനരബലി നടന്ന വീട്ടുവളപ്പിൽ ഇന്ന് ജെസിബിയും നായ്കളേയും ഉപയോഗിച്ച് പരിശോധന നടത്തും

ഇതിനിടയിൽ കേസിലെ നി‍ർണായക വിവരങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. നരബലിയ്ക്കുശേഷം മനുഷ്യമാംസം അറുത്ത് ഫ്രി‍‍‍‍ഡ്ജിൽ സൂക്ഷിച്ചത് വിൽക്കാൻ വേണ്ടിയായിരുന്നുവെന്ന് ഭഗവൽ സിംഗും ലൈലയും മൊഴി നൽകി. മനുഷ്യമാംസം വിറ്റാൽ ലക്ഷങ്ങൾ കിട്ടുമെന്ന് പറഞ്ഞ് താൻ ഇരുവരേയും കബളിപ്പിച്ചതായി  ഷാഫിയും പോലീസിനോട് പറഞ്ഞു. കടംവാങ്ങിയ പണം ഭഗവൽ സിംഗ് തിരിച്ചുചോദിച്ചപ്പോൾ ഇവരെ ബ്ലാക് മെയിൽചെയ്യാൻ കൂടിയാണ് ഈ നരബലി ആസൂത്രണം ചെയ്തതെന്നാണ് ഷാഫി പോലീസിന് നൽകിയ മൊഴി.  നരബലിയ്ക്ക് ശേഷം റോസ്‌ലിന്റെയും പദ്മയുടെയും ശരീരഭാഗങ്ങൾ അറവുശാലയിലേതുപോലെ അറുത്തുമാറ്റി ഫ്രിഡ്ജിൽ സൂക്ഷിച്ചതെന്തിനെന്ന പോലീസിന്‍റെ ചോദിച്ചപ്പോഴാണ് ഇവർ ഇപ്രകാരം മറുപടി നൽകിയത്. 

Also Read: കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് ഇന്ന്; വോട്ടെണ്ണൽ രാവിലെ 10 മണി മുതൽ, ഫലപ്രഖ്യാപനം ബുധനാഴ്ച

നരബലി നടത്തിയാൽ സാമ്പത്തികാഭിവൃദ്ധിയുണ്ടാകുമെന്നാണ് ഷാഫി ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചത്. മനുഷ്യമാസം കഴിക്കുന്നവരും ഇതുകൊണ്ട് പൂജ നടത്തുന്ന സിദ്ധൻമാരുമുണ്ടെന്നും അതുകൊണ്ടുതന്നെ മനുഷ്യക്കുരുതി നടത്തിയശേഷം ഈ മാസം അറുത്തുവിറ്റാൽ ഇരുപത് ലക്ഷം രൂപവരെ കിട്ടുമെന്നായിരുന്നു ഷാഫി ഇവരോട് പറഞ്ഞത്. ബംഗളൂരുവിൽ നിന്നും നരബലിക്ക് തൊട്ടടടുത്ത ദിവസം മാംസം വാങ്ങുന്നവർ വന്ന് കൊണ്ടുപോകുമെന്നും പറഞ്ഞു. റോസ്‌ലിനെ കൊലപ്പെടുത്തിയശേഷം മാംസം മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ചപ്പോൾ ഹൃദയവും കരളും വൃക്കയും സിപ് ബാഗിലാക്കിയാണ് വെച്ചത്. ഇതിന് കൂടുതൽ പൈസ കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത് പറഞ്ഞത്. 

Also Read: Viral Video: രാത്രിയിൽ കാമുകിയെ കാണാൻ വന്ന് കാമുകൻ, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

എന്നാൽ റോസ്‌ലിനെ കൊന്ന രീതിയും സമയവും ശരിയായില്ലെന്നും അതുകൊണ്ടുതന്നെ ഈ മാംസം ആവശ്യമുണ്ടെന്നു പറഞ്ഞ സിദ്ധൻ വേണ്ടെന്നു പറഞ്ഞെന്നു പറഞ്ഞ  ഷാഫി ശേഷം ശരീരഭാഗങ്ങൾ മറവുചെയ്തു. എന്നാൽ ആദ്യ നരബലി നടത്തിയിട്ടും സാമ്പത്തികാഭിവൃദ്ധി ഉണ്ടായില്ലെന്നു പറഞ്ഞ ഭഗവൽ സിംഗ് കടം വാങ്ങിയ ആറു ലക്ഷത്തോളം രൂപ തിരികെ വേണമെന്ന് ശല്യപ്പെടുത്തിയതോടെയാണ്  രണ്ടാമത്തെ കൊലപാതകത്തിനായി പദ്മയെ കണ്ടെത്തിയതെന്നാണ്  ഷാഫി മൊഴി നൽകിയിരിക്കുന്നത്.  ഇത്തവണയും അതെ പല്ലവി തന്നെ പറഞ്ഞു അതായത് മനുഷ്യമാസം വിറ്റ് വലിയ പൈസയുണ്ടാക്കാമെന്ന്. അങ്ങനെയാണ് ഇരുവരെയും കൂടി രണ്ടാമത്തെ കൊലപാതകം നടത്തിയത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News