Eldhose Kunnappilly : എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു; യുവതിയുടെ പരാതിയിന്മേൽ ജാമ്യമില്ല വകുപ്പും പോലീസ് ചുമത്തി

Perumbavoor MLA Eldhose Kunnappilly കേസിന് ആസ്പദമായ സംഭവം നടക്കുന്നത് കഴിഞ്ഞമാസം 14നാണ്.

Written by - Zee Malayalam News Desk | Last Updated : Oct 11, 2022, 04:31 PM IST
  • ജാമ്യമില്ല വകുപ്പ് പ്രകാരം കോവളം പോലീസാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്.
  • തട്ടികൊണ്ടു പോകൽ, സ്ത്രീക്കെതിരെ മർദ്ദനം, അതിക്രമിച്ചു കടന്നു, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പൽ ചുമത്തിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
  • അതേസമയം പരാതിക്കാരി മൊഴി എടുക്കുന്നതിനിടെ സ്റ്റേഷനിൽ കുഴഞ്ഞ് വിണിരുന്നു അതുകൊണ്ട് പൂർണമായും മൊഴി എടുക്കാൻ സാധിച്ചില്ലെന്നും പോലീസ് അറിയിച്ചു.
  • കേസ് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറും.
Eldhose Kunnappilly : എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തു; യുവതിയുടെ പരാതിയിന്മേൽ ജാമ്യമില്ല വകുപ്പും പോലീസ് ചുമത്തി

തിരുവനന്തപുരം : കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരെ അധ്യാപിക നൽകിയ പരാതിയിന്മേൽ പോലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് പ്രകാരം കോവളം പോലീസാണ് എൽദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. തട്ടികൊണ്ടു പോകൽ, സ്ത്രീക്കെതിരെ മർദ്ദനം, അതിക്രമിച്ചു കടന്നു. സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പൽ ചുമത്തിയാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം പരാതിക്കാരി മൊഴി എടുക്കുന്നതിനിടെ സ്റ്റേഷനിൽ കുഴഞ്ഞ് വിണിരുന്നു അതുകൊണ്ട് പൂർണമായും മൊഴി എടുക്കാൻ സാധിച്ചില്ലെന്നും പോലീസ് അറിയിച്ചു. കേസ് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറും.

എംഎൽഎക്കെതിരെ യുവതി പീഢന പരാതിയാണ് നൽകിയിരുന്നത്. കോൺഗ്രസ് എംഎൽഎ നിരന്തരമായി പീഡിപ്പിച്ചുയെന്നാണ് പരാതിക്കാരിയായ അധ്യാപിക മജിസ്ട്രേറ്റിന് മൊഴി നൽകിയത്. ഈ മൊഴി പകർപ്പും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസിന്റെ മധ്യസ്ഥതയിൽ പ്രശ്നം പണം വാഗ്ദാനം നൽകി ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് യുവതി മൊഴി നൽകിയത്.

ALSO READ : Human Sacrifice: നരബലി കേസിൽ വഴിത്തിരിവ്; മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

യുവതിയെ കാണാൻ ഇല്ലെന്ന് കാണിച്ച് സുഹൃത്ത് കഴിഞ്ഞ ദിവസം  പോലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പരാതിക്കാരി നേരിട്ട് പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. തനിക്ക് മേൽ സമ്മർദ്ദമുണ്ടെന്നും ഭീതിയുണ്ടെന്നും യുവതി അറിയിച്ചതോടെ നെയ്യാറ്റിൻകര പൊലീസ് ഇവരുമായി കോവളത്തേക്ക് തെളിവെടുപ്പിന് പോവുകയാണ്.

കഴിഞ്ഞമാസം 14നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. പിന്നീട് സംഭവത്തിൽ സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതി കോവളം പൊലീസിന് കൈമാറി. എന്നാൽ കേസിൽ രണ്ട് തവണ മൊഴി നൽകാനായി അധ്യാപികയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും  ബന്ധുക്കളുമായി ആലോചിച്ച ശേഷം വിശദമായ മൊഴി നൽകാമെന്നായിരുന്നു യുവതി പറഞ്ഞത്.  അതേസമയം സംഭവത്തെ കുറിച്ച് അറിയില്ലെന്നും പോലീസ് അന്വേഷിക്കട്ടെ എന്നുമാണ് എൽദോസ് കുന്നപ്പള്ളി എംഎൽഎ പ്രതികരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News