Drugs Smuggling Case: ലഹരിക്കടത്ത് കേസിൽ തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ അറസ്റ്റിൽ!

Crime News: സിന്തറ്റിക് ലഹരി മരുന്ന് വിൽപനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് റിപ്പോർട്ട്. 

Written by - Zee Malayalam News Desk | Last Updated : Oct 26, 2024, 11:05 AM IST
  • തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായതായി
  • മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ അരുൺ ആണ് ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായിരിക്കുന്നത്
Drugs Smuggling Case: ലഹരിക്കടത്ത് കേസിൽ തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ അറസ്റ്റിൽ!

ചെന്നൈ: തമിഴ്നാട് മുൻ ഡിജിപിയുടെ മകൻ ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായതായി റിപ്പോർട്ട്. മുൻ ഡിജിപി രവീന്ദ്രനാഥിന്റെ മകൻ അരുൺ ആണ് ചെന്നൈയിൽ ലഹരിമരുന്നുമായി പിടിയിലായിരിക്കുന്നത്. 

Also Read: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കും

നൈജീരിയൻ പൗരന്മാരായ രണ്ട് പേർക്കൊപ്പം നന്ദമ്പാക്കത്ത് നിന്നാണ് അരുണിനെ പോലീസ് പൊക്കിയത്. ഇവരിൽ നിന്ന് ഒരു ലക്ഷം രൂപയും 2 ഫോണും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചിട്ടുണ്ട്.  40 കാരനായ അരുണിനൊപ്പം 42 കാരനായ എസ് മേഗ്ലാൻ, 39 കാരനായ ജോൺ എസി എന്നിവരാണ് അറസ്റ്റിലായത്. 

ഇവരുടെ പക്കൽ നിന്നും 3.8 ഗ്രാം കൊക്കെയ്നാണ് പോലീസ് കണ്ടെത്തിയത്. സിന്തറ്റിക് ലഹരി മരുന്ന് വിൽപനയുടെ ശൃംഖല തകർക്കാനുള്ള ശ്രമത്തിനിടെയാണ് അറസ്റ്റെന്നാണ് ഗ്രേറ്റർ ചെന്നൈ പോലീസ് വ്യക്തമാക്കുന്നത്. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് സിന്തറ്റിക് ലഹരിമരുന്ന് സിൻഡിക്കേറ്റുകളുടെ വിൽപനയും ഉപയോഗവും ചെറുക്കാനുള്ള ശ്രമത്തിലാണ് പോലീസ്.  ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ 2 മാസത്തിനുള്ളിൽ 150 ഓളം ലഹരി വിൽപനക്കാരെ ചുറ്റിപ്പറ്റി അന്വേഷണം നടന്നിരുന്നു. കർണാടകയിൽ നിന്നും ആന്ധ്രയിൽ നിന്നുമാണ് ലഹരിമരുന്ന് ശൃംഖല സിന്തറ്റിക് ലഹരികൾ ചെന്നൈയിലേക്ക് എത്തിക്കുന്നതെന്നാണ് നിലവിലെ റിപ്പോർട്ട്. 

Also Read: ശനി കൃപയാൽ ഇവർ ഇന്ന് പൊളിക്കും, നിങ്ങളും ഉണ്ടോ?

വരുന്ന ദിവസങ്ങളിൽ വലിയ രീതിയിൽ മയക്കുമരുന്നും  പല പ്രമുഖരും അറസ്റ്റിലാവുമെന്നാണ് ചെന്നൈ പോലീസ് പറയുന്നത്. ഇതിനിടയിൽ ചെന്നൈയിൽ മെത്ത് ലാബ് നടത്തിയിരുന്ന യുവാക്കളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരിൽ നിന്നായി 245 ഗ്രാം മെത്താഫെറ്റമിനാണ് പിടിച്ചെടുത്തിരിക്കുന്നത്. പ്രാദേശികമായി സംഘടിപ്പിച്ച വസ്തുക്കൾ ഉപയോഗിച്ച് സ്വന്തം സ്ഥലത്തായിരുന്നു ഈ യുവാക്കൾ മെത്ത് ലാബ് സൃഷ്ടിച്ചത്.

തമിഴ്നാട് സിഐടി വിഭാഗം ലഭ്യമാക്കുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ഓഗസ്റ്റ് മാസം വരെ 65 കിലോ മെത്താഫെറ്റമിൻ, 145 കിലോ എഫ്ഡ്രിൻ, 9 കിലോ മെത്താക്വലോൺ, 2.1കിലോ എൽഎസ്ഡി, 1.23 ലക്ഷത്തിലേറെ ലഹരിമരുന്ന് ഗുളികകളും കണ്ടെത്തിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News