കൊച്ചി: അങ്കമാലിയിൽ വൻ ലഹരിമരുന്ന് വേട്ട. രണ്ട് കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ പിടികൂടി. ഹാഷിഷ് ഓയിൽ കടത്താൻ ശ്രമിച്ച നിയമവിദ്യാർഥി കാക്കനാട് സ്വദേശി മുഹമ്മദ് (23) പോലീസ് കസ്റ്റഡിയിലാണ്. ബംഗളൂരുവിൽ എൽഎൽബി വിദ്യാർഥിയാണ് മുഹമ്മദ്.
ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാർട്ടികൾക്കായി എത്തിച്ച മയക്കുമരുന്നാണ് പോലീസ് പിടിച്ചെടുത്തത്. ആലുവ റൂറൽ എസ്പിയുടെ നിർദേശപ്രകാരം നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ഇയാൾ മയക്കുമരുന്ന് കടത്ത് സംഘത്തിലെ ഒരു കണ്ണി മാത്രമാണെന്നും കൂടുതൽ പേർ പിടിയിലാകാനുണ്ടെന്നുമാണ് പോലീസ് വ്യക്തമാക്കുന്നത്.
ALSO READ: അവിഹിത ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
അങ്കമാലി പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഇടപ്പള്ളിയിൽ വച്ച് മറ്റൊരാൾക്ക് കൈമാറാൻ മാത്രമാണ് നിർദേശം ഉണ്ടായിരുന്നതെന്ന് മുഹമ്മദ് പോലീസിന് മൊഴി നൽകി. മുഹമ്മദിൻറെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...