Gunda attack: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം വഴിയാത്രക്കാരെയും വീടും ആക്രമിച്ചു

Gunda attack in Thiruvananthapuram: പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരായ ജിബിനും സംഘവുമാണ് വഴിയാത്രക്കാരെയും ഒരു വീടും ആക്രമിച്ചത്. 

Written by - Zee Malayalam News Desk | Last Updated : May 15, 2024, 02:05 PM IST
  • ആക്രമണത്തിൽ അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുണിന് വെട്ടേറ്റു.
  • അരുണിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
  • നാട്ടുകാർ സംഘടിച്ചപ്പോഴേക്കും സംഘം ഇരുട്ടിലേക്ക് ഓടി മാറി.
Gunda attack: തലസ്ഥാനത്ത് ഗുണ്ടാ വിളയാട്ടം; ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം വഴിയാത്രക്കാരെയും വീടും ആക്രമിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറട അമ്പൂരിയിൽ ഗുണ്ടാ വിളയാട്ടം. രാത്രിയുടെ മറവിൽ ലഹരിയിൽ അഴിഞ്ഞാടിയ ഗുണ്ടാസംഘം വഴിയാത്രക്കാരെയും വീടും ആക്രമിച്ചു. ഇന്നലെ രാത്രി കണ്ണന്നൂരിൽ ആയിരുന്നു സംഭവം. 

പ്രദേശത്തെ സ്ഥിരം പ്രശ്നക്കാരായ ജിബിനും സംഘവുമാണ് പ്രദേശത്ത് അക്രമ അന്തരീക്ഷം സൃഷ്ടിച്ചത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജയിൽ മോചിതരായ ഈ സംഘം ഇതുവഴി കടന്നു വന്ന ഇരുചക്ര വാഹനക്കാരെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ അമ്പൂരി സ്വദേശിയായ പാസ്റ്റർ അരുണിന് വെട്ടേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ALSO READ: ടൂറിസ്റ്റ് ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് ദാരുണാന്ത്യം; 20 പേർക്ക് പരിക്ക്

അമ്പൂരി കൺസ്യൂമർഫെഡ് ജീവനക്കാരിയായ സരിതയെയും ഭർത്താവിനെയും ​ഗുണ്ടാ സംഘം വെറുതെ വിട്ടില്ല. ഇവരെയും സംഘം  ആക്രമിച്ചു. ഇത് ചോദ്യം ചെയ്ത ജയകുമാറിന്റെ വീടിന് നേരെയും ​ഗുണ്ടാ സം​ഘം ആക്രമണം നടത്തി. ജയകുമാറിന്റെ സ്കൂട്ടർ തകർത്ത് ഇതിൽ സൂക്ഷിച്ചിരുന്ന പണവും സംഘം കവർന്നു. നാട്ടുകാർ സംഘടിച്ചപ്പോഴേക്കും സംഘം ഇരുട്ടിലേക്ക് ഓടി മാറി. വെള്ളറട പോലീസ് ജിബിനെ കസ്റ്റഡിയിലെടുത്തയാണ് വിവരം. സംഘത്തിലെ ആഭിൻ, വിഷ്ണു തുടങ്ങിയവർക്ക് വേണ്ടിയുള്ള തിരച്ചിലും തുടരുകയാണെന്ന് പോലീസ് അറിയിച്ചു. 

തിരുവനന്തപുരം കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: മാറനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. മാറനല്ലൂർ കൂവളശ്ശേരി, അപ്പു നിവാസിൽ ജയ (58) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ഓടെയാണ് അയൽവാസികൾ കാണുന്നത്. സമീപവാസി ജയയെ തിരക്കിവന്നപ്പോഴാണ് കിടപ്പുമുറിയുടെ കട്ടിലിൽ കിടക്കുന്നത് കാണുന്നത്. വിളിച്ചിട്ട് അനക്കമില്ലാത്തതിനാൽ സമീപവാസികളായവരെ അറിയികയായിരുന്നു.   

ഈ സമയം ഇവരുടെ മകൻ ബിജു എന്ന് വിളിക്കുന്ന അപ്പു (35) വീട്ടിൽ തന്നെ ഉണ്ടായിരുന്നു. തുടർന്ന് നാട്ടുകാർ വാർഡ് മെമ്പറെയും മാറനല്ലൂർ പോലീസിനെയും അറിയിക്കുകയായിരുന്നു. നിരന്തരം മദ്യപാനിയാണ് എന്നും ഈ മാതാവിനെ മർദ്ദിക്കാറുണ്ടെന്നും നാട്ടുകാർ പോലീസിനോട് പറഞ്ഞു. ഇതിൻ്റെ അടിസ്ഥാനത്തിൽ മകനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തു വരുന്നു. ഫോറൻസിക് വിദഗ്ധർ എത്തി പരിശോധനത്തി. ഇക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കൊളേജിലേക്ക് മാറ്റി. നാട്ടുകാരുടെ മൊഴി പോലീസ് ശേഖരിച്ചു വരുന്നു. പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News