Gunda Attack: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

Gunda Attack ​Thiruvananthapuram: പുലർച്ചെ 1.30 ന് ആണ് ആക്രമണം ഉണ്ടായത്. പരിക്കേറ്റ മുഹമ്മദലി ചികിത്സയിലാണ്. ഇയാളുടെ കാലിനാണ് വെട്ടേറ്റത്.

Written by - Zee Malayalam News Desk | Last Updated : Feb 10, 2023, 11:49 AM IST
  • പൂജപ്പുര സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ചു
  • നഗര മധ്യമായ അട്ടക്കുളങ്ങരയിൽ ആണ് ആക്രമണം നടന്നത്
  • നാലം​ഗ സംഘമാണ് ആക്രമണം നടത്തിയത്
Gunda Attack: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; യുവാവിന് വെട്ടേറ്റു

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ അക്രമണം. പൂജപ്പുര സ്വദേശിയെ വെട്ടിപ്പരിക്കേൽപ്പിച്ചു. നഗര മധ്യമായ അട്ടക്കുളങ്ങരയിൽ ആണ് ആക്രമണം നടന്നത്. പരിക്കേറ്റ മുഹമ്മദലി ചികിത്സയിലാണ്. ഇയാളുടെ കാലിനാണ് വെട്ടേറ്റത്. പുലർച്ചെ 1.30 ന് ആണ് ആക്രമണം ഉണ്ടായത്.

നാലം​ഗ സംഘമാണ് ആക്രമണം നടത്തിയത്. അതേസമയം, ​ഗുണ്ടകളെ പിടികൂടുന്നതിനായി ഓപ്പറേഷൻ ആ​ഗ് തുടരുകയാണ്. ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാറിന്‍റെ നിർദ്ദേശപ്രകാരം എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ പരിശോധനയിൽ 37 ഗുണ്ടകൾ ഉൾപ്പടെ 107 പേർ അറസ്റ്റിലായി. ഇതിൽ ഒമ്പത് പേർ ഒളിവിൽ കഴിഞ്ഞിരുന്നവരാണ്. ജാമ്യമില്ലാ വാറണ്ടുള്ള 61 പേരും അറസ്റ്റ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നു.

ALSO READ: Crime: കയ്യിൽ വെട്ടുകത്തി,വടിവാൾ , മഴു; കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകൾ പിടിയിൽ

കാപ്പ ചുമത്തി ജയിലിലടച്ചതിന് ശേഷം മോചിതരായ 38 പേരെയും നാടുകടത്തൽ ശിക്ഷ പൂർത്തിയാക്കിയ 49 പേരെയും പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തൽസ്ഥിതി വിലയിരുത്തി. റേഞ്ച് ഡി ഐ ജി എ. ശ്രീനിവാസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. അഞ്ച് സബ് ഡിവിഷനുകളിലെ 34 സ്റ്റേഷനുകളിലായി പ്രത്യേക ടീം രൂപീകരിച്ചായിരുന്നു ചെക്കിംഗ് നടത്തിയത്.

ഓപ്പറേഷന്‍റെ ഭാഗമായി ഒരാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കാപ്പ നിയമം ലംഘിച്ചതിന് ഒരു പ്രതിയെ അറസ്റ്റ് ചെയ്തു. ഞാറയ്ക്കൽ എളങ്കുന്നപ്പുഴ പണിക്കശ്ശേരി വീട്ടിൽ ലെനീഷ് (37) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. കാപ്പ നിയമം ലംഘിച്ചതിന് ചേലാമറ്റം വല്ലം സ്രാമ്പിക്കൽ വീട്ടിൽ ആദിൽ ഷാ (26) നെയാണ് ഓപ്പറേഷൻ ആഗിൽ അറസ്റ്റ് ചെയ്തത്.

ALSO READ: Kottayam Attack : കോട്ടയത്ത് ഭർത്താവും ഗുണ്ടാ സംഘവും ചേർന്ന് യുവതിയുടെ വീട് ആക്രമിച്ചു; കാരണം സ്ത്രീധനത്തെ ചൊല്ലിയുളള തർക്കം

റൂറൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളിലെ പ്രതിയായ നാല് പേരെ കാപ്പ ചുമത്തി നാടുകടത്താൻ തീരുമാനമായിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ പട്ടികയിലുള്ള ഇരുനൂറിലേറെ പേരുടെ വീട്ടുകളിലും സ്ഥാപനങ്ങളിലും ചെക്കിംഗ് നടത്തി. ഹോട്ടലുകളിലും, ബാറുകളിലും, ലോഡ്ജുകളിലും പരിശോധന നടത്തി. ബാറുകൾ സമയക്രമം പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തി. ഡി.ജെ പാർട്ടികൾ നടത്തുന്നയിടങ്ങളിലും പരിശോധന നടത്തി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News