Idukki Murder: മകൻ ദിവസവും മത്സ്യവും മാംസവും നൽകിയില്ല; തനിക്കും ജീവിക്കണമെന്ന് പ്രതി

സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലയ്ക്ക് കാരണമായി പ്രതി പറയുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 19, 2022, 02:32 PM IST
  • ഇതിന് മുമ്പ് മകൻ ഭക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.
  • വർഷങ്ങളായി പ്രതിക്ക് മകനോട് പകയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്.
  • സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലയ്ക്ക് കാരണമായി പ്രതി പറയുന്നുണ്ട്.
Idukki Murder:  മകൻ ദിവസവും മത്സ്യവും മാംസവും നൽകിയില്ല; തനിക്കും ജീവിക്കണമെന്ന് പ്രതി

Idukki : ഇടുക്കി ചീനിക്കുഴിയിലെ ഒരു കുടുംബത്തിലെ നാല് പേരെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദിവസവും മത്സ്യവും മാംസവും നല്കാതിരുന്നതാണ് പ്രശ്‍നങ്ങളുടെ തുടക്കമെന്ന് പ്രതി ഹമീദ്. ഇതിന് മുമ്പ് മകൻ ഭക്ഷണം നൽകുന്നില്ലെന്ന് ആരോപിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു. വർഷങ്ങളായി പ്രതിക്ക് മകനോട് പകയുണ്ടായിരുന്നു. ഇതാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്. സ്വത്ത് വീതിച്ചു നൽകിയപ്പോൾ ഉണ്ടാക്കിയ കരാർ പാലിക്കാത്തതും കൊലയ്ക്ക് കാരണമായി പ്രതി പറയുന്നുണ്ട്. 

തന്നെ സംരക്ഷിക്കാമെന്ന  കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രതി  വീടും സ്വത്തുക്കളും രണ്ട് ആൺ മക്കൾക്കുമായി വീതിച്ച് നൽകിയത്. കുടുംബവീടും സ്വത്തുക്കളും ഫൈസലിനാണ്  നൽകിയത്. ഫൈസലാണ് പ്രതിയെ നോക്കാമെന്ന് കരാറിൽ ഏർപ്പെട്ടിരുന്നതും. എന്നാൽ ഈ കാരാർ മകൻ പാലിച്ചില്ലെന്ന് പ്രതി പറയുന്നു. പ്രതി മക്കളുമായി നിരന്തരം പ്രശ്‍നങ്ങൾ ഉണ്ടാക്കിയിരുന്നതായി അയൽവാസികളും പറയുന്നുണ്ട്. 

ALSO READ: Idukki murder: ടാങ്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞു, വൈദ്യുതി ബന്ധം വിച്ഛേദിച്ചു; ഹമീദ് കൂട്ടക്കൊല നടത്തിയത് കൃത്യമായ ആസൂത്രണത്തോടെ

കൃത്യമായ ആസൂത്രണത്തോടെയാണ് ഹമീദ് മകനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തത്. മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവരാണ് മരിച്ചത്. ക്രൂരമായ കൊലപാതകം നടത്തുന്നതിന് മുൻപ് ഹമീദ് വീട്ടിലെയും അയൽവീട്ടിലെയും ടാങ്കിലെ വെള്ളം ഒഴുക്കിക്കളഞ്ഞിരുന്നു. വൈദ്യുതി ബന്ധവും വിച്ഛേദിച്ചിരുന്നു. രാത്രിയിൽ ഫൈസലും കുടുംബവും ഉറങ്ങിയതിന് ശേഷം ഹമീദ് വീടിന് തീയിടുകയായിരുന്നു. നാട്ടുകാർ ഓടിച്ചെന്നപ്പോൾ വാതിലുകൾ പൂട്ടിയ നിലയിലായിരുന്നു

കിടപ്പുമുറിയുടെ വാതിലുകളും പുറത്തേക്കുള്ള വാതിലുകളും പുറത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതിലുകൾ ചവിട്ടിത്തുറന്നപ്പോൾ നാല് പേരും ശുചിമുറിക്കുള്ളിലായിരുന്നു. നാട്ടുകാരെത്തി വാതിലുകൾ ചവിട്ടിപ്പൊളിച്ചതിന് ശേഷും ഹമീദ് പെട്രോൾ നിറച്ച കുപ്പികൾ അകത്തേക്ക് എറിയുകായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇതേ തുടർന്ന് വീണ്ടും തീ ആളിപ്പടർന്നു. അതിനാൽ തന്നെ ഇവരെ പുറത്തേക്കെത്തിക്കാൻ സാധിച്ചില്ല.

 ഇന്ന്, മാർച്ച് 19 ന് പുലർച്ചെ ഒരു മണിയോടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. സ്വത്ത് തർക്കത്തെ തുടർന്നാണ് ഹമീദ് മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. മകന് ഇഷ്ടദാനം എഴുതിക്കൊടുത്ത സ്വത്ത് തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ മകനുമായി നിരന്തരം വഴക്കായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News