Illegal liquor sale: അനധികൃത മദ്യ വില്‍പ്പന; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

Auto rickshaw driver arrested: മൂന്ന് ലിറ്റർ മദ്യവും മദ്യവിൽപ്പനയിലൂടെ ലഭിച്ച 4800 രൂപയും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

Written by - Zee Malayalam News Desk | Last Updated : Jun 5, 2024, 09:56 PM IST
  • അയനിക്കല്‍ പ്രദേശത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്
  • കഴിഞ്ഞ വർഷം ഓട്ടോറിക്ഷയിൽ അനധികൃതമായി മദ്യം കടത്തിയ കേസിലും ഇയാൾ അറസ്റ്റിലായിരുന്നു
Illegal liquor sale: അനധികൃത മദ്യ വില്‍പ്പന; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

വയനാട്: അനധികൃതമായി ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പേരിയ അയനിക്കല്‍ പുതുശേരി വീട്ടില്‍ കെ.സി. ജിനു (34) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. അയനിക്കല്‍ പ്രദേശത്ത് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്.

മൂന്ന് ലിറ്റര്‍ മദ്യവും മദ്യവില്‍പ്പന നടത്തി ലഭിച്ച 4800 രൂപയും ഇയാളില്‍ നിന്ന് പിടികൂടിയതായി എക്സൈസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. 2023 മാര്‍ച്ചില്‍ ഓട്ടോയില്‍ മദ്യം കടത്തിയ കേസില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പന്ത്രണ്ട് ലിറ്റര്‍ മദ്യം ആണ് അന്ന് പിടികൂടിയത്. അന്ന് പ്രതി സഞ്ചരിച്ച ഓട്ടോറിക്ഷയടക്കം സര്‍ക്കാരിലേക്ക് കണ്ടുകെട്ടി.

എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ജിനോഷിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ. ജോണി, എ.സി. ചന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടി.ജി. പ്രിന്‍സ്, കെ.എസ്. സനൂപ് എന്നിവര്‍ പങ്കെടുത്തു. മാനന്തവാടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News