POCSO Case ലെ ഇരയെ വിവാഹം കഴിക്കാൻ നിർദേശിച്ചിട്ടില്ല കോടതിയുടെ ചോദ്യത്തെ തെറ്റായി റിപ്പോ‌ർട്ട് ചെയ്തെന്ന് വിശദീകരണവുമായി Chief Justice of India

വിവാഹം ചെയ്യാൻ പ്രതിയോട് ഒരിക്കലും ആവശ്യപ്പെട്ടില്ലെന്നും വിവാഹം ചെയ്യാൻ പോകുവാണോ എന്നാണ് താൻ ചോ​ദിച്ചതെന്ന് ചീഫ് ജസ്റ്റിസ് എസ്  എ ബോബ്ഡെ വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Mar 8, 2021, 02:30 PM IST
  • താൻ പ്രതിയോട് ചോദിച്ച ചോദ്യം മാധ്യമപ്രവർത്തകർ തെറ്റായിട്ടാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് ചീഫ് ജസ്റ്റിസ് പറയുന്നത്.
  • വിവാഹം ചെയ്യാൻ പ്രതിയോട് ഒരിക്കലും ആവശ്യപ്പെട്ടില്ലെന്നും വിവാഹം ചെയ്യാൻ പോകുവാണോ എന്നാണ് താൻ ചോ​ദിച്ചതെന്ന് ചീഫ് ജസ്റ്റിസ്
  • അത് റിപ്പോർട്ട് ചെയ്തതിന്റെ കൃത്യത കുറവാണ് വിവാദങ്ങൾക്ക് വഴി വച്ചതെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയും ചെയ്തു.
  • മഹാരാഷ്ട്രയിൽ നിന്നുള്ള പോക്സോ കേസിൽ ജാമ്യാപേക്ഷ പരി​ഗണിക്കവെയാണ് സംഭവം അരങ്ങേറുന്നത്.
POCSO Case ലെ ഇരയെ വിവാഹം കഴിക്കാൻ നിർദേശിച്ചിട്ടില്ല കോടതിയുടെ ചോദ്യത്തെ തെറ്റായി റിപ്പോ‌ർട്ട് ചെയ്തെന്ന് വിശദീകരണവുമായി Chief Justice of India

New Delhi : ​കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റവും കൂടുതൽ ചർച്ചയായ ഒരു വിഷയമായിരുന്നു Supreme Court Cheif Justice Pocso Case ലെ പ്രതിയോട് ഇരയെ വിവാഹം ചെയ്യാമോ എന്ന് ചോദിച്ചത്. എന്നാൽ അത് അങ്ങനെയല്ലെന്ന് വിശദീകരണവുമായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് SA Bobde. താൻ പ്രതിയോട് ചോദിച്ച ചോദ്യം മാധ്യമപ്രവർത്തകർ തെറ്റായിട്ടാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നാണ് ചീഫ് ജസ്റ്റിസ് പറയുന്നത്.

വിവാഹം ചെയ്യാൻ പ്രതിയോട് ഒരിക്കലും ആവശ്യപ്പെട്ടില്ലെന്നും വിവാഹം ചെയ്യാൻ പോകുവാണോ എന്നാണ് താൻ ചോ​ദിച്ചതെന്ന് ചീഫ് ജസ്റ്റിസ് എസ്  എ ബോബ്ഡെ വ്യക്തമാക്കി. അത് റിപ്പോർട്ട് ചെയ്തതിന്റെ കൃത്യത കുറവാണ് വിവാദങ്ങൾക്ക് വഴി വച്ചതെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയും ചെയ്തു. സ്ത്രീത്വത്തിന് വളരെ ഉയർന്ന് ബഹുമാനമാണ് സുപ്രീം കോടതി നൽകുന്നതെന്നും ബോബ്ഡെ പറഞ്ഞു.

ALSO READ : Supreme Court: സര്‍ക്കാരിന്‍റെ അഭിപ്രായത്തോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, സുപ്രീംകോടതി

മഹാരാഷ്ട്രയിൽ നിന്നുള്ള പോക്സോ കേസിൽ ജാമ്യാപേക്ഷ പരി​ഗണിക്കവെയാണ് സംഭവം അരങ്ങേറുന്നത്. പോക്സോ കേസിലെ പ്രതിയുടെ അഭിഭാഷകനോട് കോടതി ഇരയെ പ്രതി വിവാഹം കഴിക്കാൻ പോവുകയാണോ എന്ന ചോദ്യമാണ് റിപ്പോ‌ർട്ട് ചെയ്തപ്പോൾ വിവാഹം കഴിക്കാമോ എന്നായി മറിയതെന്ന് ബോബ്ഡെ വ്യക്തമാക്കി.

ALSO READ : Supreme Court : അവളെ വിവാഹം കഴിക്കുമോ നിങ്ങൾ? കോടതി തുറന്ന് ചോദിച്ചു

അത് പിന്നീട് മുഴുവൻ ഭാ​ഗവും മനസ്സിലാക്കാതെ തെറ്റായ വ്യാഖ്യാനത്തോടെ പല മാധ്യമങ്ങളും സംഭവം റിപ്പോർട്ട് ചെയ്യുകയായിരുന്നുയെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കോടതി പരാമർശങ്ങളുടെ ചെറിയ ഭാ​ഗം അടർത്തിയെടുത്ത് തെറ്റായ വ്യാഖ്യാനങ്ങൾ നൽകിയാൽ യഥാർഥ സംഭവം എന്താണെന്ന് ആരും മനസ്സിലാക്കില്ലെന്നും തുഷാർ മേത്ത അഭിപ്രായപ്പെട്ടു.  

ഇന്ന് ബലാത്സം​ഗ കേസിലെ ഇരയായ പെൺക്കട്ടിയുടെ ​ഗർഭ ഛിദ്രത്തിനായി അനുമതിക്കായുള്ള ഹ‌‍‍ർജി പരി​ഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങൾ സംസാരിച്ചത്. മാധ്യമങ്ങൾ കൃത്യമായി റിപ്പോ‌ട്ട് ചെയ്യാതെ വരുമ്പോൾ കോടതിയുടെ പ്രതിച്ഛായെ ബാധിക്കുമെന്ന് അഭിഭാഷകരും അഭിപ്രായപ്പെട്ടു.

ALSO READ : Supreme Court പുതിയ പാ‌ർലമെന്റ് നി‌ർമാണം തടഞ്ഞു: പക്ഷെ ശിലയിടാൻ വിലക്കില്ല

എന്നാൽ വിവാദമായ കേസിൽ സുപ്രീ കോടതി പോക്സോ കേസിലെ പ്രതിയുടെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞിരുന്നു, കൂടാതെ സ്ഥിര ജാമ്യത്തിനായി ഹ‌‍‍ർജി സമ‍പ്പിക്കാൻ നി‍ർദേശം നൽകിയിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News