Kaloor Murder: കലൂർ കൊലപാതകം; മുഖ്യ പ്രതിയ്ക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്, ഒരാൾ കൂടി പിടിയിൽ

ഒന്നര മാസത്തിനിടെ ആറ് കൊലപാതകങ്ങളാണ് കൊച്ചിയിൽ ഉണ്ടായത്. ഈ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി പട്രോളിംഗ് സിറ്റി പോലീസ് ഉർജിതമാക്കി.

Written by - Zee Malayalam News Desk | Last Updated : Sep 27, 2022, 06:03 AM IST
  • കാസർകോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി.
  • ഇയാൾ ഇപ്പോഴും ഒളിവിലാണ്.
  • രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ്.
Kaloor Murder: കലൂർ കൊലപാതകം; മുഖ്യ പ്രതിയ്ക്കായി തെരച്ചിൽ ഊർജിതമാക്കി പോലീസ്, ഒരാൾ കൂടി പിടിയിൽ

കൊച്ചി: കലൂരിലെ ​ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം സ്വദേശി അഭിഷേകാണ് പിടിയിലായത്. മുഖ്യ പ്രതിയുടെ സുഹൃത്താണ് അഭിഷേക്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഡിജെ പാർട്ടിയ്ക്കിടെ പെൺകുട്ടിയെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെയാണ് കൊലപ്പെടുത്തിയത്. എറണാകുളം പള്ളുരുത്തി സ്വദേശി രാജേഷ് ആണ് കൊല്ലപ്പെട്ടത്. ഒന്നര മാസത്തിനിടെ ആറ് കൊലപാതകങ്ങളാണ് കൊച്ചിയിൽ ഉണ്ടായത്. ഈ പശ്ചാത്തലത്തിൽ നഗരത്തിൽ രാത്രി പട്രോളിംഗ് സിറ്റി പോലീസ് ഉർജിതമാക്കി.

കേസിലെ രണ്ടാം പ്രതിയായ തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോണും പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശിയുമാണ് നേരത്തെ പോലീസിന്‍റെ പിടിയിലായത്. കാസർകോട് സ്വദേശി മുഹമ്മദാണ് കേസിലെ ഒന്നാം പ്രതി. ഇയാൾ ഇപ്പോഴും ഒളിവിലാണ്. രാജേഷിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായല്ലെന്നും പെട്ടെന്നുള്ള പ്രകോപനമാണ് സംഘർഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നും കൊച്ചി സിറ്റി പൊലീസ് ഡിസിപി എസ് ശശിധരൻ വ്യക്തമാക്കി. സ്വകാര്യ കമ്പനിയാണ് കലൂരിൽ ഗാനമേളയും ലേസർ ഷോയും സംഘടിപ്പിച്ചത്. ഇതിൽ ലൈറ്റ് ഓപ്പറേറ്ററായി എത്തിയതായിരുന്നു രാജേഷ്.

Also Read: Kaloor Murder : കലൂരിലെ കൊലപാതകം; പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച കൊച്ചി സ്വദേശി പിടിയിൽ, മുഖ്യ പ്രതി ഉടൻ പിടിയിലാകുമെന്ന് പൊലീസ്

 

ഗാനമേള കാണാനെത്തിയ രണ്ട് പേർ ഒരു പെൺക്കുട്ടിയെ ശല്യം ചെയ്യുകയും, ഇവരെ സംഘാടകർ ഗാനമേള കാണുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. ഇതായിരുന്നു സംഭവങ്ങളുടെ തുടക്കം. ഗാനമേള കാണാൻ സമ്മതിക്കാത്തതിനാൽ ദേഷ്യം വന്ന പ്രതികൾ പരിപാടി കഴിഞ്ഞതിന് ശേഷം സംഘാടകരെ ആക്രമിക്കുകയായിരുന്നു. സംഭവത്തിലെ ഒന്നാം പ്രതി രാജേഷിനെ കത്തി കൊണ്ട് നിരവധി തവണ കുത്തുകയായിരിക്കുന്നു. ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുഖ്യപ്രതി മുഹമ്മദ് കർണാടകയിലേക്ക് കടന്നെന്നാണ് പോലീസിന്‍റെ നിഗമനം. ഇയാൾക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. കർണാടക പൊലീസുമായി ചേർന്നാണ് തെരച്ചിൽ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News