Pocso in Wayanad: അമ്മയുടെ പ്രസവത്തിന് ആശുപത്രിയിലെത്തിയ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയുടെ പ്രസവത്തിനു കൂട്ടിരിപ്പിനായി വയനാട് മെഡിക്കൽ കോളജിലെത്തിയതായിരുന്നു വിദ്യാർഥിയായ പെൺകുട്ടി

Written by - Zee Malayalam News Desk | Last Updated : Jan 19, 2024, 05:17 PM IST
  • 2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം
  • അമ്മയുടെ പ്രസവത്തിനു കൂട്ടിരിപ്പിനായി വയനാട് മെഡിക്കൽ കോളജിലെത്തിയതായിരുന്നു വിദ്യാർഥിയായ പെൺകുട്ടി
  • പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം നടത്തി
Pocso in Wayanad: അമ്മയുടെ പ്രസവത്തിന് ആശുപത്രിയിലെത്തിയ  14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; കര്‍ണ്ണാടക സ്വദേശി അറസ്റ്റില്‍

വയനാട്: വയനാട്ടിൽ 14കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ കര്‍ണ്ണാടക സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുട്ട മത്തിക്കാടു എസ്റ്റേറ്റില്‍ മണിവണ്ണനെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതിയെ പിടികൂടിയത്.

2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയുടെ പ്രസവത്തിനു കൂട്ടിരിപ്പിനായി വയനാട് മെഡിക്കൽ കോളജിലെത്തിയതായിരുന്നു വിദ്യാർഥിയായ പെൺകുട്ടി. ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മണിവണ്ണനും ഈ മെഡിക്കൽ കോളജിലെത്തിയത്.  ആശുപത്രിയിൽ വച്ചാണ് മണിവണ്ണൻ  പെൺകുട്ടിയെ പരിചയപ്പെടുകയും,  പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ചെയ്തത്.

പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.  പോക്‌സോ, ബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്. എസ്.ഐ. ടി.കെ. മിനിമോള്‍, എ.എസ്.ഐമാരായ സജി, ബിജു വര്‍ഗീസ്, സി.പി.ഒ. മാരായ സരിത്ത്, ഗീത, ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.

പട്ടാപ്പകൽ കട കുത്തി തുറന്ന് മോഷണം; ഒരുലക്ഷത്തിലധികം രൂപ കവർന്നു

നെയ്യാറ്റിൻകര വെള്ളറടയിൽ പട്ടാപ്പകൽ കട കുത്തി തുറന്ന് മോഷണം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. പനച്ചമൂട് പ്രവർത്തിക്കുന്ന അനിൽകുമാറിന്റെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഹെൽമറ്റ് ധരിച്ച് പൾസർ ബൈക്കിലെത്തിയ മോഷ്ടാവ് ഇരുമ്പ് ദണ്ട് ഉപയോഗിച്ച് മേശ കുത്തി തുറന്നാണ് പണം മോഷ്ടിച്ചത്.

സംഭവസമയത്ത് അനിൽകുമാർ ഊണ് കഴിക്കാനായി വീട്ടിൽ പോയിരിക്കുകയായിരുന്നു. ഈ സമയങ്ങളിൽ സാധാരണ ഷട്ടറിട്ട് പോകുന്നത് പതിവില്ല. നീല ഷർട്ടും ഹെൽമറ്റും ധരിച്ച് ബൈക്കിൽ എത്തിയ മോഷ്ടാവ് കടയുടെ മുന്നിൽ കാത്തുനിന്ന ശേഷം മേശ കുത്തിത്തുറന്ന് പണം കവർന്ന് കാരക്കോണം ഭാഗത്തേക്ക് പോവുകയായിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News