ബെംഗളൂരു : പ്രഭാത ഭക്ഷണം വിളമ്പി നൽകാത്തതിന് അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി മകൻ. കർണാടക കൊളാർ ജില്ലയിലെ മുൾബാഗിലാണ് മകൻ അമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. സ്കൂൾ വിദ്യാർഥിയായ മകൻ കൃത്യം നടത്തിയതിന് ശേഷം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു.
ഇന്നലെ ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച കേസിനാസ്പദമായ സംഭവം നടക്കുന്നത്. സ്കൂളിൽ പോകാൻ തയ്യാറെടുക്കുകയായിരുന്ന മകൻ അമ്മയോട് ഭക്ഷണം എടുത്തുവെക്കാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഭക്ഷണം അമ്മ എടുത്തുവെക്കാതിരുന്നപ്പോഴാണ് താൻ തന്റെ മാതാവിനെ കൊലപ്പെടുത്തിയതെന്ന് മകൻ പോലീസിനോട് പറഞ്ഞു.
ALSO READ : Nedumangad Abhirami Suicide : നെടുമങ്ങാട് ഭർതൃവീട്ടിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ
ഭക്ഷണം എടുത്തുവെക്കാൻ പറഞ്ഞപ്പോൾ അമ്മ അത് ചെയ്തില്ല, എന്നിട്ട് താൻ അവരുടെ മകൻ അല്ലയെന്നും അമ്മ പറഞ്ഞതായി പ്രതിയായ മകൻ പോലീസിന് മൊഴി നൽകി. ഇതിൽ ദേഷ്യം പൂണ്ട മകൻ അമ്മയെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മകൻ നേരെ പോലീസ് സ്റ്റേഷനിലേക്കെത്തുകയായിരുന്നു. ശേഷം പോലീസിനോട് കാര്യങ്ങൾ അറിയിക്കുകയും ചെയ്തു.
അതേസമയം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ അശ്ലീല വീഡിയോയ്ക്ക് അടിമയായ മകൻ പിതാവ് വിഷം നൽകി കൊലപ്പെടുത്തിയിരുന്നു. അശ്ലീ വീഡിയോയ്ക്ക് അടിമയായ മകന്റെ പ്രവണതിയിൽ സ്കൂളിൽ നിന്നും നിരവധി തവണ പരാതി ലഭിച്ചുയെന്നും തുടർന്ന് മകന് ശീതളപാനിയത്തിൽ വിഷം ചേർത്ത് നൽകി കൊലപ്പെടുത്തുകയായിരുന്നുയെന്ന് പ്രതിയായ പിതാവ് പോലീസിനോട് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.