കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്റ്റ് ചെയ്ത രണ്ട് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് റിപ്പോർട്ട്. സതീഷ് കുമാർ, പിപി കിരൺ എന്നിവരെയാണ് ഇന്നലെ ഇഡി അറസ്റ്റ് ചെയ്തത്. ഈ കേസിലെ ആദ്യ അറസ്റ്റാണിത്. കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസിൽ വർഷങ്ങൾക്ക് ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
അറസ്റ്റിലായ സതീഷ് കുമാർ, പി പി കിരൺ എന്നിവർക്ക് സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും സതീഷ് കുമാർ പ്രധാന പ്രതിയാണെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചിട്ടുണ്ട്. പല പേരുകളിലായി 14 കോടി രൂപയാണ് കിരൺ കുമാർ തട്ടിയെടുത്തത്. തട്ടിയെടുത്ത ലോൺ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കിരൺ കൈമാറി. ഇത്തരം തട്ടിപ്പ് സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് നടന്നതെന്നും ഇഡി കണ്ടെത്തി.
അറസ്റ്റിലായ സതീഷ് കുമാർ പല നേതാക്കളുടേയും ബിനാമിയായിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് റിപ്പോർട്ട്. സതീഷ് കുമാറും പിപി കിരണും ബിനാമി ഇടപാടുകാരാണെന്ന് നേരത്തെതന്നെ ഇഡി കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്നും 150 ലേറെ കോടി രൂപ ബിനാമി ലോൺ വഴി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തൽ. ഈ ബിനാമി ലോൺ അനുവദിച്ചത് സിപിഎം സംസ്ഥാന സമിതി അംഗം എ.സി മൊയ്തീനിന്‍റെ നിർദ്ദേശ പ്രകാരമാണെന്നും ഇഡി വ്യക്തമാക്കി.
Also Read: Brahma Yoga: ബ്രഹ്മ യോഗത്തിലൂടെ ഈ രാശിക്കാർക്ക് ലഭിക്കും വൻ അഭിവൃദ്ധിയും, പുരോഗതിയും!
ഇതിനിടയിൽ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീൻ ഇന്നലെയും ഇഡിക്ക് മുന്നിൽ ഹാജരായിട്ടില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം ഹാജരായൽ മതിയെന്ന പാർട്ടി നിർദേശം അനുസരിച്ചാണ് ഇഡിയ്ക്ക് മുന്നിൽ എത്താത്തതെന്നും റിപ്പോർട്ടുണ്ട്. ഇത് രണ്ടാം വട്ടമാണ് ഇഡി നോട്ടീസ് നൽകിയിട്ടും എ.സി.മൊയ്തീൻ ഹാജരാകാതിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...