Kattappana double murder case: കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; കൊല്ലപ്പെട്ട വിജയന്റെ ഭാര്യ അറസ്റ്റിൽ

Kattappana double murder case: അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ വിജയന്റെ ഭാര്യ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 08:21 PM IST
  • വിജയനെ കൊലപ്പെടുത്തി കുഴിച്ചു മൂടുന്നതിന് ഇവർ സഹായം ചെയ്തു.
  • മുഖ്യ പ്രതി നിധീഷും വിഷ്ണുവും റിമാൻഡിലാണ്.
  • 2023ലാണ് വിജയനെ നിധീഷ് കൊലപ്പെടുത്തിയത്.
Kattappana double murder case: കട്ടപ്പന ഇരട്ടക്കൊലപാതക കേസ്; കൊല്ലപ്പെട്ട വിജയന്റെ ഭാര്യ അറസ്റ്റിൽ

കട്ടപ്പന ഇരട്ടകൊലപാതക കേസിൽ കൊല്ലപ്പെട്ട വിജയന്റെ ഭാര്യ അറസ്റ്റിൽ. വിജയനെ കൊലപ്പെടുത്തി കുഴിച്ചു മൂടുന്നതിന് ഇവർ സഹായം ചെയ്തതായി പോലീസ് കണ്ടെത്തിയിരുന്നു. മുഖ്യ പ്രതി നിധീഷും വിഷ്ണുവും റിമാൻഡിലാണ്.  

അന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ വിജയന്റെ ഭാര്യ പോലീസ് നിരീക്ഷണത്തിൽ ആയിരുന്നെങ്കിലും ഇവരുടെ മാനസിക, ആരോഗ്യ നില മോശമായതിനാൽ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കൗൺസിലിംഗ് നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരും കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ ഉറപ്പിച്ചത്. 

ALSO READ: പൂക്കോട് വെറ്റിനറി സർവ്വകലാശാല വിസി രാജിവെച്ചു

വിജയനെ കൊന്ന് കുഴിച്ചു മൂടുവാൻ ഭാര്യയും കൂട്ടുനിന്നതിനാണ് കേസിൽ മൂന്നാം പ്രതിയായി ചേർക്കപ്പെട്ടത്. 2023 ലാണ് വാക്ക് തർക്കത്തിനൊടുവിൽ ഭർത്താവ് വിജയനെ ഇവരുടെ ഒപ്പം കഴിഞ്ഞിരുന്ന പുത്തൻപുരക്കൽ നിതീഷ് ചുറ്റികയ്ക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് ഇവർ താമസിച്ചിരുന്ന കക്കാട്ടുകടയിലെ വാടക വീടിന്റെ തറ പൊളിച്ചു മൃതദേഹം മറവ് ചെയ്യുകയായിരുന്നു. മാർച്ച് 2 ന് കട്ടപ്പനയിൽ വർക്ക് ഷോപ്പിൽ നടന്ന മോഷണ കേസിന്റെ തുടരന്വേഷണത്തിലാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകത്തിലേക്ക് പോലീസ് എത്തിയത്.

2016 ൽ വിജയന്റെ മകൾക്കുണ്ടായ നവജാത ശിശുവിനെ കൊലപ്പെടുത്തിയതാണ് മറ്റൊരു കേസ്. ഈ കേസിൽ നിതീഷ് ഒന്നാം പ്രതിയും കൊല്ലപ്പെട്ട വിജയൻ രണ്ടാം പ്രതിയുമാണ്. വിജയനെ കൊലപ്പെടുത്തിയ കേസിൽ മകൻ വിഷ്ണുവാണ് രണ്ടാം പ്രതി. കുഞ്ഞിനെ കഴുത്തു ഞെരിച്ചു കൊന്ന കേസിലും ഇയാൾക്ക് പങ്കുണ്ട്. പ്രതികൾ മൂവരെയും ഒരുമിച്ചു കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News