കോഴിക്കോട്: കത്വ ഫണ്ട് (Katwa fund) തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. കേസിലെ രണ്ടാം പ്രതിയാണ് പികെ ഫിറോസ്. യൂത്ത് ലീഗ് മുൻ അഖിലേന്ത്യാ നേതാവ് സികെ സുബൈറാണ് ഒന്നാംപ്രതി. പിഎംഎല്‍എ ആക്ട് പ്രകാരമാണ് പികെ ഫിറോസിനെതിരെ (PK Firoz) കേസെടുത്തിരിക്കുന്നത്.
കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കാനായി യൂത്ത് ലീഗ് (Youth league) ഒരുകോടിയോളം രൂപ പിരിച്ചിരുന്നു. പിരിവ് നടത്തി ലഭിച്ച ഒരു കോടിയോളം രൂപയില്‍ നിന്ന് 15 ലക്ഷത്തോളം രൂപ പ്രതികള്‍ വകമാറ്റി വിനിയോഗിച്ചെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. സുബൈറിനെ കഴിഞ്ഞ മാസം ഇഡി സമന്‍സ് അയച്ച് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 15 ലക്ഷം രൂപയോളം വകമാറ്റി ചെലവഴിച്ചതായി സികെ സുബൈറിനെ ചോദ്യം ചെയ്തതിൽ നിന്ന് വ്യക്തമായിരുന്നു.
ALSO READ: Muslim League നേതാക്കളെ ഓഫീസിനുള്ളിൽ പൂട്ടിയിട്ട് യൂത്ത് ലീഗ് പ്രവർത്തകർ
കത്വ ഫണ്ട് തട്ടിപ്പ് കേസില്‍ യൂത്ത് ലീഗ് മുന്‍ ദേശീയ അംഗം യൂസഫ് പടനിലം നല്‍കിയ പരാതിയിലാണ് (Complaint) ഫെബ്രുവരിയില്‍ ഫിറോസിനെതിരെ കുന്ദമംഗലം പൊലീസ് കേസെടുത്തത്. കത്വ, ഉന്നാവ് പെണ്‍കുട്ടികള്‍ക്കായി യൂത്ത് ലീഗ് നടത്തിയ ധനസമാഹരണത്തില്‍ അട്ടിമറി നടന്നെന്നായിരുന്നു ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...