Witchcraft Treatment : കണ്ണൂരിൽ പനി ബാധിച്ച പെൺക്കുട്ടിക്ക് വൈദ്യ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

Witchcraft in muslim കണ്ണൂർ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പിതൃസഹോദരന്റെ പരാതിയിൽ  പൊലീസ് കേസെടുത്തത്.

Written by - Zee Malayalam News Desk | Last Updated : Nov 1, 2021, 01:14 PM IST
  • കണ്ണൂർ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.
  • പിതൃസഹോദരന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.
  • പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.
  • മൂന്ന് ദിവസം മുമ്പ് പനി മൂർച്ഛിച്ച പെൺക്കുട്ടിക്ക് കുടുംബാംഗങ്ങൾ വേണ്ടത്ര വൈദ്യ ചികിത്സ നൽകിയില്ലയെന്ന് പ്രദേശവാസികൾ ആരോപിച്ചു
Witchcraft Treatment : കണ്ണൂരിൽ പനി ബാധിച്ച പെൺക്കുട്ടിക്ക് വൈദ്യ ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു

Kannur : കണ്ണൂരിലെ നാലുവയലിൽ പനി ബാധിച്ച് പെൺക്കുട്ടി ചികിത്സ വൈകിയതിനെ തുടർന്ന് മരിച്ച സംഭവത്തിൽ. ഇന്നലെ ഒക്ടോബർ 31ന് വെളുപ്പിനെയായിരുന്നു നാലുവയലിൽ ഹിദായത്ത് വീട്ടിലെ എം എ ഫാത്തിമ എന്ന് 11കാരിക്കാണ് ദാരുണാന്ത്യം ഉണ്ടായത്. പനി മൂർച്ഛിച്ച് പെൺക്കുട്ടിയെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിക്കാൻ വൈകിയതിനെ തുടർന്നാണ് മരണ കാരണം. വീട്ടുകാർക്ക് പെൺക്കുട്ടിയുടെ മേൽ മന്ത്രിവാദ ചികിത്സ (Witchcraft Treatment) നടത്തിയെന്ന് നാട്ടുകാർ ആരോപിക്കുന്നു

കണ്ണൂർ സിറ്റി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്. പിതൃസഹോദരന്റെ പരാതിയിൽ  പൊലീസ് കേസെടുത്തത്. അതേസമയം കണ്ണൂർ മെഡിക്കൽ കോളേജിൽ വെച്ച് പോസ്റ്റമോർട്ടം ചെയ്ത കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകയും ചെയ്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ട്  ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

ALSO READ : Religious Treatment : പനി ബാധിച്ച പെൺക്കുട്ടിക്ക് വൈദ്യ ചികിത്സയ്ക്ക് പകരം മതപരമായ ചികിത്സ മാത്രം നൽകി, കണ്ണൂരിൽ 11കാരിക്ക് ദാരുണാന്ത്യം

മൂന്ന് ദിവസം മുമ്പ് പനി മൂർച്ഛിച്ച പെൺക്കുട്ടിക്ക് കുടുംബാംഗങ്ങൾ വേണ്ടത്ര വൈദ്യ ചികിത്സ നൽകിയില്ലയെന്ന് പ്രദേശവാസികൾ ആരോപിച്ചു. ഇന്ന് ഒക്ടോബർ 31ന് പുലർച്ചെയോടെയാണ് ഫാത്തിമയെ ബന്ധുക്കൾ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സ കഴിയേണ്ട സമയം കഴിഞ്ഞതിനാൽ പെൺക്കുട്ടിയെ രക്ഷിക്കാൻ സാധിച്ചില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ALSO READ : Malappuram Rape Attempt| മലപ്പുറത്ത് 22 കാരിക്ക് നേരെ ബലാത്സംഗ ശ്രമം, പെൺകുട്ടിയെ കല്ലുകൊണ്ട് ഇടിച്ചു പരിക്കേല്‍പ്പിച്ചു

ഫാത്തിമയുടെ വീട്ടുകാർക്ക് വൈദ്യ ചികിത്സയിൽ താൽപര്യമില്ലായിരുന്നു. അതെ തുടർന്ന് പനി ബാധിച്ച പെൺക്കുട്ടിക്ക് മതപരമായ ചികിത്സയായിരുന്നു നൽകിയിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നേരത്തെയും ഈ കുട്ടിയുടെ കുടുംബത്തിൽ ഇത്തരത്തിൽ വൈദ്യ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ടിരുന്നു എന്നും നാട്ടുകാർ പറഞ്ഞു.

ALSO READ : Rape victim gave birth: മലപ്പുറത്ത് പീഡനത്തിന് ഇരയായ പെൺകുട്ടി പ്രസവിച്ചു, പ്രസവരീതി മനസിലാക്കിയത് യൂട്യൂബിലൂടെ

പെൺക്കുട്ടിയുടെ അസുഖ മൂർധന്യാവസ്ഥയിലെത്തിട്ടും വൈദ്യ ചികിത്സ നൽകാൻ ബന്ധുക്കൾ വിസമ്മതിക്കുകയായിരുന്നു. അവസാനം കുഞ്ഞിന് രക്ഷിക്കാൻ സാധിക്കില്ല എന്ന അവസ്ഥയെത്തിയതോടെയാണ് ഇന്ന് പുലർച്ചെ ആശുപത്രിയിലെത്തിക്കാൻ കുടുംബാംഗങ്ങൾ തീരുമാനിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News