Crime Updates| പേരും വിലാസവും ചോദിച്ച കലിപ്പ്: മദ്യലഹരിയിൽ യുവാവ് സ്റ്റേഷനിൽ പോലീസുകാരെ ആക്രമിച്ചു

തടയാനെത്തിയ മറ്റ്  രണ്ട് പോലീസുകാരെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു.വളരെ പണിപ്പെട്ടാണ് പ്രതിയെ കീഴടക്കിയത്.

Written by - Zee Malayalam News Desk | Last Updated : Feb 6, 2022, 04:26 PM IST
  • പൊതു സ്ഥലത്തുനിന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കൽ
  • പോലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ
  • നിരവധി വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്
Crime Updates| പേരും വിലാസവും ചോദിച്ച കലിപ്പ്: മദ്യലഹരിയിൽ യുവാവ് സ്റ്റേഷനിൽ പോലീസുകാരെ ആക്രമിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് പോലീസ് മദ്യലഹരിയിലെത്തിയ യുവാവ് സ്റ്റേഷനിൽ പോലീസുകാരെ ആക്രമിച്ചു. ഇയാളെ സ്റ്റേഷനിൽ എത്തിച്ചപ്പോൾ ആയിരുന്നു പോലീസുകാർക്ക് നേരെ ആക്രമണമുണ്ടായത്.നെടുമങ്ങാട് കുളവി കോണത്ത് മദ്യലഹരിയിൽ വഴിയാത്രക്കാരെ കൈയേറ്റം ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ആണ് നെടുമങ്ങാട് നെട്ട സ്വദേശി അക്ഷയ് എന്ന 23 കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തതും സ്റ്റേഷനിലെത്തിച്ചത്.

സ്റ്റേഷനിൽ വച്ച് പ്രകോപിതനായ അക്ഷയ്  ജി ഡി ചാർജ് വഹിക്കുന്ന പോലീസുകാരനെ കയ്യേറ്റം ചെയ്യുകയായിരുന്നു. പേരും വിലാസവും ചോദിച്ചതിനാലാണ് ഇയാൾ പ്രകോപിതനായത്
തടയാനെത്തിയ മറ്റ്  രണ്ട് പോലീസുകാരെയും പ്രതി ആക്രമിക്കാൻ ശ്രമിച്ചു.വളരെ പണിപ്പെട്ടാണ് പ്രതിയെ പോലീസ് കീഴടക്കിയത്. 

പൊതു സ്ഥലത്തുനിന്ന് മദ്യപിച്ച് ബഹളം ഉണ്ടാക്കൽ, പോലീസിൻറെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, സ്റ്റേഷനിൽ ആക്രമണം  തുടങ്ങി വിവിധ വകുപ്പുകൾ ചേർത്താണ് അറസ്റ്റ്.  
പ്രതിയെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News