Alappuzha Murder: "പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി, മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം" :ഷാഫി പറമ്പിൽ

മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 19, 2021, 05:18 PM IST
  • മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
  • പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പും എന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.
  • മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.
 Alappuzha Murder: "പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി, മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം" :ഷാഫി പറമ്പിൽ

Alappuzha : ആലപ്പുഴയിലെ കൊലപതകങ്ങളെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ (Chief Miniser)രൂക്ഷ വിമർശനവമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍ (Shafi Parambil) രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കണമെന്നാണ് ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പും എന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.

ഷാഫി പറമ്പിലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്

ആലപ്പുഴയിലെ വർഗ്ഗീയ കൊലപാതകങ്ങൾ നാടിന്റെ സമാധാനത്തെ കെടുത്തുകയാണ്. കേരളത്തിൽ കഴിഞ്ഞ കുറേ നാളുകളായി ഗുണ്ടാ വിളയാട്ടം ഒരു തുടർകഥയാവുകയാണ്. പരാജയ സങ്കൽപ്പങ്ങളുടെ പൂർണ്ണതയാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും വകുപ്പും. പിണറായിക്കാലം ക്രിമിനലുകളുടെ വസന്തകാലമായി മാറി. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിയണം.

ALSO READ: Alappuzha Murder | പോപ്പുലർ ഫ്രണ്ടിനെ ശക്തിപ്പെടുത്തുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയം; ആലപ്പുഴയിലെ കൊലപാതകങ്ങളിൽ സിപിഎമ്മിനും സർക്കാരിനും എതിരെ ബിജെപി

നവംബർ 17 ന് RSS കാരനായ സഞ്ജിത്തിനെ പാലക്കാട് വെച്ച് വെട്ടി കൊന്നു.  ഡിസംബർ 2 ന് തിരുവല്ലയിൽ വെച്ച് CPIM കാരനായ സന്ദീപിനെ വെട്ടി കൊന്നു.  ഡിസംബർ 11 ന് തിരുവനന്തപുരത്ത്  സുധീഷിനെ ലഹരി ക്വട്ടേഷൻ സംഘം വെട്ടി കൊന്നു കാല്പാദം വലിച്ചെറിഞ്ഞ സംഭവം ഞെട്ടിപ്പുക്കുന്നതായിരുന്നു .

ALSO READ: Alappuzha Murder | ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിന്റെ വീഴ്ച; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

ഡിസംബർ 19 ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയിൽ SDPIക്കാരനായ  ഷാനിനെ വെട്ടി കൊന്നു 

അതിന് ശേഷം BJP ക്കാരനായ രഞ്ജിത്തിനെയും വെട്ടി കൊന്നു
RSS -SDPI ഗുണ്ടാസംഘങ്ങൾ പരസ്പരം വെട്ടിക്കൊല്ലുമ്പോൾ കേരളത്തിന്റെ  ആഭ്യന്തര മന്ത്രികൂടിയായ പിണറായി വിജയൻ ഗ്യാലറിയിലിരുന്നു കളി കാണുന്നു. ഭരണതുടർച്ച ക്രിമിനലുകൾക്ക് എന്തും ചെയ്യുവാനുള്ള ലൈസൻസ് ആയി മാറിയിരിക്കുന്നു.

ALSO READ: Alappuzha Murders | ആലപ്പുഴയിൽ നിരോധനാഞ്ജ, 11 എസ്.ഡി.പി.ഐ പ്രവർത്തകർ കസ്റ്റഡിയിൽ?

 ഇടതുപക്ഷ സർക്കാരിന്റെ ഭരണത്തിൽ ഇത്രയും രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായിട്ടും അവയെ പ്രതിരോധിക്കുവാനോ കൊലപാതകത്തിന് നേതൃത്വം നല്കിയവരെയും ഉത്തരവിട്ടവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുവാൻ കഴിയാത്ത ആഭ്യന്തര മന്ത്രി നാടിന് ബാധ്യതയാണ്. മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം ഒഴിഞ്ഞ് നാട്ടിൽ സമാധാനം പുന:സ്ഥാപിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെടുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News