കോഴിക്കോട് 16കാരിയെ പീഡിപ്പിച്ച കേസ് ഉത്തര്‍പ്രദേശിലേക്ക് മാറ്റാൻ സാധ്യത

മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന്‌ പെൺകുട്ടിയുടെ അമ്മ ഉത്തർപ്രദേശിലെ ഖാസിപൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 25, 2022, 08:06 AM IST
  • പെൺകുട്ടിയുടെ അമ്മ ഉത്തർപ്രദേശിലെ ഖാസിപൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
  • ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് യു.പിയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്.
  • പീഡന കേസിലെ പ്രതികളും യു.പി സ്വദേശികളാണ്.
കോഴിക്കോട് 16കാരിയെ പീഡിപ്പിച്ച കേസ് ഉത്തര്‍പ്രദേശിലേക്ക് മാറ്റാൻ സാധ്യത

കോഴിക്കോട്: ഉത്തര്‍പ്രദേശ് ഖാസിപൂര്‍ സ്വദേശിയായ പതിനാറുകാരിയെ പീഡിപ്പിച്ച് റെയില്‍വേ സ്റ്റേഷനില്‍ ഉപേക്ഷിച്ച കേസ് ഉത്തര്‍പ്രദേശിലേക്ക്  മാറ്റാൻ സാധ്യത. മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്ന്‌ പെൺകുട്ടിയുടെ അമ്മ ഉത്തർപ്രദേശിലെ ഖാസിപൂര്‍ ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് യു.പിയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. പീഡനത്തിന് കേസിലെ പ്രതികളും യു.പി സ്വദേശികളാണ്. വെള്ളിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയെ അവശ നിലയില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയത്.

നാല് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. യുപി സ്വദേശികളായ ഇകറാർ ആലം, അജാജ് എന്നിവരേയും ഇവരെ സഹായിച്ച ഷക്കീൽ ഷാ , ഇർഷാദ് എന്നിവരേയും പോലീസ് അറസ്റ്റു ചെയ്തു. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ചെന്നൈയിലുള്ള തന്റെ സഹോദരിയെ കാണാൻ വാരണാസിയിൽ നിന്നും പട്ന-എറണാകുളം എക്സ്പ്രസിൽ പെൺകുട്ടിയെ കുട്ടിയുടെ അമ്മയാണ് ഇന്നലെ കയറ്റി വിട്ടത്.  എന്നാൽ ചെന്നൈ സ്‌റ്റേഷനിലെത്തിയപ്പോള്‍ ഇറങ്ങാന്‍ പോയ പെണ്‍കുട്ടിയെ ട്രെയിനില്‍ വച്ചു പരിചയപ്പെട്ട ഈ നാല് പ്രതികള്‍ ചേര്‍ന്ന് തടയുകയും കുട്ടിയെ ഇവര്‍ ബലമായി പിടിച്ചുവെക്കുകയുമായിരുന്നുവെന്നാണ് റെയില്‍വേ പോലീസ് പറഞ്ഞത്. 

Also Read: Girl Gang Raped In Kozhikode: പ്രായപൂർത്തിയാകാത്ത യുപി പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം റെയിൽവേ പ്ലാറ്റ്ഫോമിൽ ഉപേക്ഷിച്ചു; 4 പേർ അറസ്റ്റിൽ!

 

തുടര്‍ന്ന് പാലക്കാട് എത്തിയപ്പോള്‍ ട്രെയിനില്‍ നിന്നും ഇറങ്ങിയ പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റി കോഴിക്കോടെത്തിക്കുകയും തുടര്‍ന്ന് നഗരത്തിലെ ഒരു  ലോഡ്ജില്‍  മുറിയെടുത്ത ഇവർ പെൺകുട്ടിയെ അവിടെവച്ച് ക്രൂരമായ പീഡനത്തിന് ഇരയാക്കിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പീഡനശേഷം കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെത്തിയ പ്രതികൾ പെൺകുട്ടിയെ ചെന്നൈയിലേക്ക് അയക്കാൻ ശ്രമിച്ചുവെങ്കിലും പെൺകുട്ടി വിസമ്മതിക്കുകയായിരുന്നു. ശേഷം ഇവർ പെൺകുട്ടിയെ ഒന്നാം പ്ലാറ്റ്‌ഫോമില്‍ ഉപേക്ഷിച്ച്  കടന്നുകളയുകയായിരുന്നു.  കുട്ടിയെ ഇവിടെ നിന്നും കണ്ടെത്തിയ റെയില്‍വേ പോലീസ് ചൈല്‍ഡ് ലൈനിന് കൈമാറുകയും അവിടെവച്ചു നടന്ന കൗണ്‍സിലിങ്ങിനിടെയാണ് കുട്ടി പീഡന വിവരം പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News