Crime News: നിരവധി കേസുകളിലെ പ്രതിയായ അജ്നാസിനെ കാപ്പ ചുമത്തി ജയിലിലടച്ചു

Crime News: നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളം കേസിൽ പ്രതിയായ അജ്നാസ് ബൈക്കിൽ കറങ്ങി നടന്ന് മൊബൈലും പണവും കവരുന്നതിലും വിരുതനാണെന്നും പോലീസ് അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 07:08 AM IST
  • നിരവധി കേസുകളിൽ പ്രതിയായ അജ്നാസ് എന്ന യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു
  • മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജയിലിലായ അജ്നാസ്
Crime News: നിരവധി കേസുകളിലെ പ്രതിയായ അജ്നാസിനെ കാപ്പ ചുമത്തി ജയിലിലടച്ചു

കോഴിക്കോട്: നിരവധി  കേസുകളിൽ പ്രതിയായ അജ്നാസ് എന്ന യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. മയക്കുമരുന്ന് കച്ചവടം, മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയാണ് ജയിലിലായ അജ്നാസ്.  ഡി.സി.പി. കെ.ഇ.  ബൈജു ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും നല്ലളം ഇൻസ്പക്ടർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള നല്ലളം പൊലീസും ചേർന്നാണ് അജ്നാസിനെ പിടികൂടിയത്.

Also Read: ആലപ്പുഴ ഹരിപ്പാട് അയൽവാസിയെ വെടിവെച്ചു കൊന്നു; ഒരാൾ പിടിയിൽ

നിലവിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്ന ആറു കേസുൾപ്പെടെ പതിനഞ്ചോളം കേസിൽ പ്രതിയായ അജ്നാസ് ബൈക്കിൽ കറങ്ങി നടന്ന് മൊബൈലും പണവും കവരുന്നതിലും വിരുതനാണെന്നും പോലീസ് അറിയിച്ചു.  കവർച്ചാ കേസുകളാണ് വിചാരണ നടന്നു കൊണ്ടിരിക്കുന്നതിൽ കൂടുതലും.  ഇയാൾക്ക് ടൗൺ സ്റ്റേഷനിലെ കവർച്ചാ കേസിൽ മൂന്നു  വർഷം തടവ് ശിക്ഷ കിട്ടിയിരുന്നു.  ജില്ലാ പൊലീസ് മേധാവി ഡിഐജി രാജ്പാൽമീണ ഐപിഎസിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ജില്ലാ കലക്ടർ ഇയാൾക്കെതിരെ കാപ്പ ചുമത്താനുള്ള ഉത്തരവിറക്കിയത്. സിറ്റി സ്പെഷ്യൽ ബ്രാഞ്ച് എസിപി എ ഉമേഷിന്റെ നേതൃത്വത്തിൽ ഇയാളെകുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

Also Read: Thiruvonam 2023: ഇന്ന് തിരുവോണം 2023.. മലയാളികൾ കാത്തിരുന്ന പൊന്നോണം

നല്ലളം സ്വദേശിയായ അജ്നാസിനെ രണ്ടു ദിവസത്തോളം വീടിന്റെ പരിസരത്ത് നിരീക്ഷിച്ചാണ് പിടികൂടിയത്.  സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതികൾ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാവുന്നത് കണ്ട് ഗവൺമെൻറ് തലത്തിൽ കാപ്പ നിയമം കർശനമായി നടപ്പിൽ വരുത്താൻ തീരുമാനിക്കുകയും ജില്ലാ പോലീസ് മേധാവികൾക്ക് ഇതിനുള്ള നിർദ്ദേശം നൽകുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ ജില്ലയിൽ നിരവധി പേർക്കെതിരെയാണ് ഇപ്പോൾ കാപ്പ ചുമത്തിയിട്ടുള്ളത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News