Thiruvonam 2023: ഇന്ന് തിരുവോണം 2023.. മലയാളികൾ കാത്തിരുന്ന പൊന്നോണം

Onam 2023: സർക്കാർ സ്വകാര്യ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ ഇത്തവണ കിടിലം ഓണപരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 29, 2023, 06:36 AM IST
  • മലയാളികൾക്ക് ഇന്ന് തിരുവോണം
  • വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ പൊന്നോണം വരുന്ന മാസമാണ് ചിങ്ങമാസം
  • ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം ആഘോഷിക്കുകയാണ്
Thiruvonam 2023: ഇന്ന് തിരുവോണം 2023.. മലയാളികൾ കാത്തിരുന്ന പൊന്നോണം

Onam 2022: മലയാളികൾക്ക് ഇന്ന് തിരുവോണം...  പ്രത്യാശയുടെ വസന്തം വിരിയുന്ന നിറവിന്‍റെ പ്രതീകം പോലെ പ്രതീക്ഷയുടെ ചിറകു വിടർത്തികൊണ്ട് ചിങ്ങമാസത്തിലെ തിരുവോണമെത്തിയിരിക്കുകയാണ്. വറുതിയുടെ കര്‍ക്കിടത്തിന് ശേഷം സമൃദ്ധിയുടെ പൊന്നോണം വരുന്ന മാസമാണ് ചിങ്ങമാസം. അത് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ? ഇന്ന് ലോകമെമ്പാടുമുള്ള മലയാളികള്‍ തിരുവോണം  ആഘോഷിക്കുകയാണ്.

Also Read: Onam 2023: തൂശനിലയിട്ട് തിരുവോണ സദ്യ വിളമ്പിയാൽ കഴിക്കാനൊരു ക്രമമുണ്ട്; അറിയാം സദ്യ കഴിക്കേണ്ട രീതി

ഓണക്കോടിയും, പൂക്കളവും, സദ്യയുമൊക്കെ  ഓണാഘോഷത്തിന്റെ തരംഗമാണ്.  സർക്കാർ സ്വകാര്യ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമൊക്കെ ഇത്തവണ കിടിലം ഓണപരിപാടികളായിരുന്നു അരങ്ങേറിയിരുന്നത്.  സംസ്ഥാനത്തും പുറത്തും പൂക്കള മത്സരങ്ങൾ ഉൾപ്പടെയുള്ള കിടിലം ആഘോഷങ്ങൾ അരങ്ങേറിയിരുന്നു.  കൂട്ടായ്മയുടെ ഉത്സവം തന്നെയാണ് ഓണം. ഓണസദ്യയും പൂക്കളവും പുലിക്കളിയുമൊക്കെ കൂട്ടത്തോടെയാണ് കേരളീയർ ആഘോഷിക്കാറ്.  

Also Read: Onam 2023 : മികച്ച ഓണപ്പൂക്കളം ഡിസൈനുകൾ

ഉള്ളവനും ഇല്ലാത്തവനും എന്ന വേർതിരിവില്ലാതെ ജാതിമതഭേദമില്ലാതെ മലയാളികൾ മുഴുവനും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു ആഘോഷമാണ് ഓണം.  പുതുവർഷ മാസമായ പൊന്നിൻ ചിങ്ങത്തിലാണ് തിരുവോണം എത്തുന്നത്. കേരളത്തിന്റെ കാർഷികോത്സവം കൂടിയാണ് ഓണം എന്നത് ശ്രദ്ധേയം. അത്തം നാളിൽ തുടങ്ങുന്ന ഓണം പത്താം നാൾ തിരുവോണത്തോടെയാണ് അവസാനിക്കുന്നത്. അത്തം, വള്ളംക്കളി, പുലിക്കളി, തിരുവാതിരക്കളി, കൈകൊട്ടികളി ഇവയൊക്കെയാണ് ഓണക്കാലത്തെ പ്രധാന ആഘോഷങ്ങൾ. ഇതിൽ വള്ളം കളി ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് പ്രാധാന്യം. അതുപോലെ പുലി വേഷം കെട്ടിയുള്ള കളിയാണ് പുലിക്കളി. മെയ്‌വഴക്കവും ബലവുമുള്ള പുരുഷന്മാരാണ് പുലിവേഷം കെട്ടുന്നത്.  ഇതിനെ കടുവകളി എന്നും പറയാറുണ്ട്. ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണസദ്യ തന്നെയാണ്. നാക്കിലയിലാണ് ഓണസദ്യ വിളമ്പാറ്. അച്ചാറുകൾ, തോരൻ, അവിയൽ,കാളൻ, ഓലൻ, പപ്പടം, പായസം എന്നിങ്ങനെ വിവിധ തരം വിഭവങ്ങൾ ഓണസദ്യയിൽ ഉൾപ്പെടും.  

Also Read: Onam 2023: വിമാനത്തില്‍ ഇലയിട്ട് ഓണസദ്യ! വിഭവസമൃദ്ധമായ മെനുവുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്

തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ കാണാൻ വരുന്ന ദിവസം കൂടിയാണ്.  ഓണത്തിന്റെ ഐതീഹ്യം തന്നെ ഇതാണ്. പണ്ട് മഹാബലിയെന്നൊരു അസുര ചക്രവര്‍ത്തി നാടു ഭരിച്ചിരുന്നു. അദ്ദേഹം ത്രിലോകങ്ങളും ജയിച്ചവനായിരുന്നു. മനുഷ്യരുടെ ക്ഷേമത്തിന് വില മതിച്ചിരുന്ന ചക്രവര്‍ത്തിയുടെ സല്‍ഭരണം സ്വര്‍ഗ്ഗത്തിലെ ദേവന്മാരുടെ പ്രഭ മങ്ങുവാനിടയാക്കിയപ്പോൾ അതു വീണ്ടെടുത്തു നല്‍കാമെന്നു മഹാവിഷ്ണു വാക്കുകൊടുക്കുകയും. അതിന്റെ അടിസ്ഥാനത്തിൽ വാമനനെന്ന ബ്രാഹ്മണ ബാലനായി അവതരിച്ച് തപസ്സു ചെയ്യാൻ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. ഇത് ചതിയാണെന്ന് മനസിലാക്കാതെ അതു നല്‍കാമെന്നു മഹാബലി സമ്മതിച്ചു. ഉടൻതന്നെ പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് മഹാബലിയുടെ സാമ്രാജ്യം അളന്നു. മൂന്നാമത്തെ അടി എവിടെ വയ്ക്കുമെന്ന് വാമനൻ ചോദിച്ചപ്പോൾ കാര്യം മനസിലായ മഹാബലി തമ്പുരാൻ സ്വന്തം ശിരസ്സു കുനിച്ചു കൊടുക്കുകയും വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയക്കുകയും ചെയ്തുവെന്നാണ് സങ്കൽപം. അന്ന് തന്റെ പ്രിയപ്പെട്ട ജനങ്ങളെ ആണ്ടിലൊരിക്കല്‍ വന്നു കാണാൻ  മഹാബലിക്ക് ലഭിച്ച ദിനമാണ് കേരളീയർ തിരുവോണമായി കൊണ്ടാടുന്നത്.  

എല്ലാ മലയാളികൾക്കും സീ മലയാളം ന്യൂസിന്റെ തിരുവോണാശംസകൾ .....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News