Murder Attempt: മധ്യവയസ്‌കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

Crime News: ബിനീഷും സുഹൃത്തായ മഹേഷും ഏറ്റുമാനൂർ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ശേഷം ഇവർ സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയുമായിരുന്നു.   

Written by - Ajitha Kumari | Last Updated : Mar 23, 2024, 11:34 PM IST
  • മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മുഖ്യ പ്രതിയെ അറസ്റ്റിൽ
  • കേസിനാസ്പദമായ സംഭവം നടന്നത് ജനുവരി രണ്ടിനാണ്
  • ബിനീഷിനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്
Murder Attempt: മധ്യവയസ്‌കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പിടിയില്‍

കോട്ടയം: മധ്യവയസ്കയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതിയെ അറസ്റ്റിൽ.  അതിരമ്പുഴ കോട്ടമുറി കോളനിയിൽ പേമലമുകളേൽ വീട്ടിൽ ബിനീഷിനെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read: ബാറിനുള്ളിൽ പുകവലിക്കരുതെന്ന് പറഞ്ഞ ജീവനക്കാരനെ കല്ലെറിഞ്ഞുകൊന്നു; നാലുപേർ പിടിയിൽ

കേസിനാസ്പദമായ സംഭവം നടന്നത് ജനുവരി രണ്ടിനാണ്. ബിനീഷും സുഹൃത്തായ മഹേഷും ഏറ്റുമാനൂർ സ്വദേശിനിയുടെ വീട്ടിൽ അതിക്രമിച്ചു കയറി മുഖത്ത് മുളകുപൊടി എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ഇവരെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ശേഷം ഇവർ സംഭവസ്ഥലത്തുനിന്നും കടന്നു കളയുകയുമായിരുന്നു.   

Also Read: മീന രാശിയിൽ ഡബിൾ രാജയോഗം വരുന്ന ദിവസങ്ങളിൽ ഇവർക്ക് ലഭിക്കും വമ്പൻ നേട്ടങ്ങൾ!

 

വീട്ടമ്മയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും മഹേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യ പ്രതി ബിനീഷ് പോലീസിന്റെ പിടിയിലകപ്പെടുന്നത്.  ഏറ്റുമാനൂർ എസ്.എച്ച്.ഒ. ഷോജോ വര്‍ഗീസ്‌, എസ്.ഐ മാരായ കെ.സൈജു, ജയപ്രസാദ്, എ.എസ്.ഐ. സജി, സി.പി.ഒ.മാരായ അനീഷ്, ഡെന്നി, സെയ്‌ഫുദ്ദീൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News