Second Marriage: അച്ഛന് രണ്ടാമതും വിവാഹം കഴിയ്ക്കണം, മക്കള്‍ എതിര്‍ത്തപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി

രണ്ടാമതും വിവാഹം കഴിയ്ക്കണമെന്ന ഒരു പിതാവിന്‍റെ ആഗ്രഹത്തിന്   മക്കള്‍ തടസ്സം നിന്നു,   അച്ഛനും വിട്ടില്ല,   വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി... 

Written by - Zee Malayalam News Desk | Last Updated : Mar 17, 2021, 08:51 PM IST
  • രണ്ടാമതും വിവാഹം കഴിയ്ക്കണമെന്ന ഒരു പിതാവിന്‍റെ ആഗ്രഹത്തിന് മക്കള്‍ തടസ്സം നിന്നു,
  • അച്ഛനും വിട്ടില്ല, വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി...
Second Marriage: അച്ഛന് രണ്ടാമതും വിവാഹം കഴിയ്ക്കണം,  മക്കള്‍ എതിര്‍ത്തപ്പോള്‍   വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി

Jaipur: രണ്ടാമതും വിവാഹം കഴിയ്ക്കണമെന്ന ഒരു പിതാവിന്‍റെ ആഗ്രഹത്തിന്   മക്കള്‍ തടസ്സം നിന്നു,   അച്ഛനും വിട്ടില്ല,   വൈദ്യുതി പോസ്റ്റില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി... 

രാജസ്ഥാനിലാണ് സംഭവം.  ജയ്പൂര്‍ നിവാസിയായ  സോഭരന്‍ എന്ന അറുപതുകാരനാണ് രണ്ടാമതും  വിവാഹം കഴിക്കാനായി ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

നാല് വര്‍ഷം മുന്‍പ് ഇദ്ദേഹത്തിന്‍റെ  ഭാര്യ മരിച്ചിരുന്നു. ഇദ്ദേഹത്തിന് മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഉള്ളത്. എന്നാല്‍ ഭാര്യ മരിച്ചതിന് ശേഷം തനിച്ചായിരുന്നു താമസിച്ചിരുന്നത്. 

തുടര്‍ന്നാണ് അദ്ദേഹം  വീണ്ടും വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്.  എന്നാല്‍ മക്കളും മറ്റ് ബന്ധുക്കളും ഇതിനെ ശക്തമായി എതിര്‍ക്കുകയായിരുന്നു. പല തവണ സോഭരന്‍ തന്‍റെ ആഗ്രഹം പറഞ്ഞെങ്കിലും, നാട്ടുകാര്‍ അറിഞ്ഞാല്‍ എന്ത് കരുതുമെന്നായിരുന്നു മക്കളുടെ ചോദ്യം. 

മക്കളുളേയും   ബന്ധുക്കളേയും അനുനയിപ്പിക്കാനുള്ള  അവസാന ശ്രമമെന്ന നിലയിലാണ് ഇയാള്‍  ധോല്‍പൂരിലെ 11 കെവി വൈദ്യുതി പോസ്റ്റില്‍ കയറി ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത്. 

അതേസമയം, ഈ സമയത്ത് ലൈനില്‍ വൈദ്യുതി ഇല്ലാതിരുന്നതുമൂലം അപകടം ഒഴിവായി. ഇയാള്‍ വൈദ്യുതി പോസ്റ്റില്‍  കയറിയ ഉടന്‍ തന്നെ  നാട്ടുകാര്‍  വൈദ്യുത വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

Also read: Delhi ദ്വാരകയിൽ മകന്റെ മർദ്ദനത്തെ തുടർന്ന് വയോധിക കൊല്ലപ്പെട്ടു

മറ്റൊരാള്‍ പോസ്റ്റിന് മുകളില്‍ കയറിയാണ് ഇയാളെ  താഴെയിറക്കിയത്. എന്നാല്‍ പോസ്റ്റില്‍ നിന്ന് താഴെ ഇറങ്ങിയതിന് ശേഷവും ഒരു ജീവിത പങ്കാളിയെ വേണമെന്ന  തന്‍റെ ആഗ്രഹത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വൃദ്ധന്‍...

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News