ഫെയ്‌സ്ബുക്ക് പ്രണയം: യുവാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന യുവതി ആശുപത്രിയിൽ!

Suicide Case: ഫെയ്‌സ്ബുക്ക് വഴി ഒരു വർഷമായി പരിചയത്തിലുള്ള ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഒന്നിച്ചു മരിക്കാനുള്ള തീരുമാനത്തിലാണ് ഇവർ മുറിയെടുത്തതെന്നും യുവതി പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 13, 2022, 01:51 PM IST
  • യുവാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ
  • കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
  • കൂടെയുണ്ടായിരുന്ന യുവതി ആശുപത്രിയിൽ
ഫെയ്‌സ്ബുക്ക് പ്രണയം: യുവാവ് ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ; കൂടെയുണ്ടായിരുന്ന യുവതി ആശുപത്രിയിൽ!

അടൂർ: അടൂരിൽ കെഎസ്ആർടിസി കവലക്കടുത്തുള്ള ലോഡ്ജിൽ റൂമെടുത്ത യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുന്നത്തൂർ പുത്തനമ്പലം സ്വദേശി ശ്രീജിത്തിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന യുവതിയെ അബോധാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവർ ഗുളിക കഴിച്ച് അവശനിലയിലായിരുന്നു. 

Also Read: പ്രഭാത നടത്തത്തിനിടെ ഗൃഹനാഥൻ കാറിടിച്ചു മരിച്ചു

യുവതി നൽകിയ മൊഴിയിൽ നിന്നും രണ്ട് പേരും ഒന്നിച്ച് മരിക്കാൻ തീരുമാനിച്ചാണ് ലോഡ്ജിൽ മുറിയെടുത്തെതെന്നാണ്. മാത്രമല്ല ആത്മഹത്യ ചെയ്യാനായി ചില ഗുളികകളും കഴിച്ചിരുന്നുവെന്നും യുവതി പറഞ്ഞു. ഫെയ്‌സ്ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്.  ഇവർ ഒരു വർഷമായി പ്രണയത്തിലായിരുന്നു.  യുവതി തിരുവനന്തപുരം പേരൂർക്കട സ്വദേശിയാണ്.  ഇവരുടെ ഭർത്താവ് മരിച്ചു പോയതാണ്.  മരണമടഞ്ഞ ശ്രീജിത്ത് വിവാഹിതനാണ്. ഇരുവരും ഞായറാഴ്ച അഡൂരിലെത്തി മുറി എടുത്തിരുന്നു. മരിച്ച ശ്രീജിത്തിന് ഇരുപത്തിയൊൻപത് വയസായിരുന്നു.  

Also Read: ലക്ഷ്മി നാരായണ യോഗം ഈ രാശിക്കാർക്ക് നൽകും വൻ സമ്പൽസമൃദ്ധി! 

വിസ്മയ കേസ്; ശിക്ഷ തടയാനാവില്ലെന്ന് ഹൈക്കോടതി, പ്രതി കിരൺ കുമാറിന്റെ ഹർജി തള്ളി

വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്റെ ഹർജി തള്ളി ഹൈക്കോടതി. ശിക്ഷ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കിരൺ നൽകിയ ഹർജിയാണ് കോടതി തള്ളിയത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി. വിചാരണ കോടതിയുടെ വിധി ചോദ്യം ചെയ്ത്  നൽകിയ അപ്പീലിൽ വിധി വരുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് തടയണം എന്നായിരുന്നു കിരൺ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിക്കെതിരേയാണ് പ്രതി ഹൈക്കോടിയിൽ അപ്പീൽ നൽകിയത്. ഇതാണ് ഹൈക്കോടതി തള്ളിയത്. സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവായ കിരണിനെ പത്ത് വർഷത്തെ തടവിനാണ് ശിക്ഷ വിധിച്ചത്. ഒപ്പം 12.55 ലക്ഷം രൂപ പിഴയടയ്ക്കാനും കോടതി വിധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News