Delhi Murder Case: 26 കാരിയുടെ മൃതദേഹം അലമാരയിൽ; ലിവ്-ഇൻ പങ്കാളി അറസ്റ്റിൽ

 Delhi Crime News : തന്റെ മകളെ കൊന്നത് അവളുടെ ലിവ് ഇൻ പങ്കാളി ആയിരിക്കുമെന്ന് യുവതിയുടെ പിതാവിന് തോന്നിയ സംശയമാണ് കേസിന് വഴിത്തിരിവായത്. 

Last Updated : Apr 9, 2024, 02:57 PM IST
  • യുവതിയുടെ മൃതദേഹം അലമാരയിൽ കണ്ടെത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ
  • സംഭവം നടന്നത് ഡൽഹിയിലെ ദ്വാരകയിലാണ്
  • 26 കാരിയുടെ ലിവ് ഇൻ പങ്കാളി വിപാൽ ടെയ്‌ലറെയാണ് പോലീസ് അറസ്റ്റു ചെയ്തത്
Delhi Murder Case: 26 കാരിയുടെ മൃതദേഹം അലമാരയിൽ;  ലിവ്-ഇൻ പങ്കാളി അറസ്റ്റിൽ

ന്യൂഡൽഹി: യുവതിയുടെ മൃതദേഹം അലമാരയിൽ കണ്ടെത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. സംഭവം നടന്നത് ഡൽഹിയിലെ ദ്വാരകയിലാണ്. 26 കാരിയുടെ ലിവ് ഇൻ പങ്കാളി വിപാൽ ടെയ്‌ലറെയാണ് പോലീസ് അറസ്റ്റു ചെയ്തത്.

Also Read: മരക്കൊമ്പിനെച്ചൊല്ലി തർക്കം; അയൽവാസിയെ കൊല്ലാൻ ശ്രമിച്ച കാപ പ്രതി പിടിയിൽ

സംഭവത്തിന് ശേഷം ഒളിവിൽ പോയ വിപാലിനെ രാജസ്ഥാനിൽ നിന്നാണ് അറസ്റ്റു ചെയ്തത്.  തന്റെ മകളെ കൊന്നത് അവളുടെ ലിവ് ഇൻ പങ്കാളി ആയിരിക്കുമെന്ന് യുവതിയുടെ പിതാവിന് തോന്നിയ സംശയമാണ് കേസിന് വഴിത്തിരിവായത്.  യുവതിയുടെ പിതാവ് കുറച്ചു ദിവസമായി  പെൺകുട്ടിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചിരുന്നുവെങ്കിലും കിട്ടിയില്ല. തുടർന്നാണ് പിതാവ് പോലീസിൽ വിവരമറിയിച്ചത്. പരാതിയിൽ ബുധനാഴ്ച തന്റെ മകൾ കൊല്ലപ്പെടുമെന്ന കോൾ വന്നെന്നും വ്യക്തമാക്കിയിരുന്നു.  അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കാര്യം പുറംലോകം അറിഞ്ഞത്.

Also Read: വിഷു ബമ്പർ നേടാൻ നാൾപ്രകാരം ഈ നമ്പർ ലോട്ടറി എടുത്തോളൂ

യുവതിയുടെ പിതാവിന്റെ പരാതിയെ തുടർന്ന് ദാബ്രി പോലീസ് സ്റ്റേഷനിൽ നിന്നുള്ള സംഘം യുവതിയെ അന്വേഷിച്ചു അവർ താമസിച്ചിരുന്ന ദ്വാരകയിൽ വീട്ടിലെത്തുകയും അവിടെ നടത്തിയ തിരച്ചിലിൽ ഒരു മുറിയ്ക്കുള്ളിലെ അലമാരയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ രാജസ്ഥാനിൽ നിന്നും യുവതിയുടെ പങ്കാളിയെ പിടികൂടുകയായിരുന്നു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News