സ്വർണം പൂശിയ ആഭരണം പണയപ്പെടുത്തി പണം തട്ടി; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

ആര്യനാട്ടെ ഒരു പണമിടപാട് സ്ഥാപനത്തിലും വെള്ളനാട്ടെ രണ്ട് പണയ സ്ഥാപനങ്ങളിലുമാണ് പ്രതി മുക്കുപണ്ടം നൽകി കബളിപ്പിച്ച് പണം തട്ടിയത്.

Written by - Zee Malayalam News Desk | Last Updated : Oct 11, 2023, 06:46 AM IST
  • പ്രതിയെ ആര്യനാട് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു.
  • ആര്യനാട്ടെ ഒരു പണമിടപാട് സ്ഥാപനത്തിലും വെള്ളനാട്ടെ രണ്ട് പണയ സ്ഥാപനങ്ങളിലുമാണ് പ്രതി മുക്കുപണ്ടം നൽകി കബളിപ്പിച്ച് പണം തട്ടിയത്.
സ്വർണം പൂശിയ ആഭരണം പണയപ്പെടുത്തി പണം തട്ടി; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

തിരുവനന്തപുരം : മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയാളെ നെടുമങ്ങാട് പോലീസ് പിടിയിൽ. വെടിവച്ചാൻ കോവിൽ പൂങ്കോട് മരുതറവിളാകം വീട്ടിൽ അച്ചു (30) വിനെ പാറശാല പോലീസാണ് അറസ്റ്റ് ചെയ്ത്. പ്രതിയെ ആര്യനാട് പോലീസ് കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. ആര്യനാട്ടെ ഒരു പണമിടപാട് സ്ഥാപനത്തിലും വെള്ളനാട്ടെ രണ്ട് പണയ സ്ഥാപനങ്ങളിലുമാണ് പ്രതി മുക്കുപണ്ടം നൽകി കബളിപ്പിച്ച് പണം തട്ടിയത്.

ആര്യനാട്ടെ പണമിടപാട് സ്ഥാപനത്തിൽ നിന്നും രണ്ട് വളകൾ പണയം വച്ച് 70,000 രൂപയാണ് വാങ്ങിയത്. തുക നൽകി പോയതിന് ശേഷം ജീവനക്കാർ വീണ്ടും പരിശോധിച്ചപ്പോളാണ് ആഭരണങ്ങളിൽ സ്വർണം പൂശിയതാണെന്ന് കണ്ടെത്തിയത്. സമാനരീതിയിൽ ആണ് വെള്ളനാട്ടെ രണ്ട് പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും പ്രതി പണം തട്ടി.

ALSO READ : തിരുവനന്തപുരത്ത് വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വിൽപന; ഒരാൾ പിടിയിൽ

തട്ടിപ്പിന് വേണ്ടി ഈ ആഭരണങ്ങൾ നിർമിച്ചതാണെന്നാണ് പോലീസിന്റെ നിഗമനം. തട്ടിപ്പിനായി പ്രതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ കുറിച്ചും സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News