Idukki Crime: ഇടുക്കി പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽ

കൊച്ചു മലയില്‍ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. തീയിട്ടത് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jun 16, 2024, 10:48 AM IST
  • വീടുകളില്‍ ആരും ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്.
  • അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു.
  • ജിൻസിൻ്റെ വീടിന് ഭാഗികമായും തീപിടിച്ചു.
Idukki Crime: ഇടുക്കി പൈനാവില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയിൽ

ഇടുക്കി: ഇടുക്കി പൈനാവിൽ ഭാര്യമാതാവിനെയും ചെറുമകളെയും പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബോഡിമെട്ടിൽ നിന്നുമാണ് പ്രതി സന്തോഷിനെ പൊലീസ് പിടികൂടിയത്.

പുലർച്ചെ നാല് മണിയോടെയാണ് വീടുകള്‍ക്ക് പ്രതി തീയിട്ടത്. പൈനാവ് അമ്പത്തിയാറ് കോളനിയില്‍ സ്ഥിതി ചെയ്യുന്ന രണ്ട് വീടുകള്‍ക്ക് നേരെയായിരുന്നു ആക്രമണം. കൊച്ചു മലയില്‍ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകളാണ് കത്തിയത്. തീയിട്ടത് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷാണെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അന്നക്കുട്ടിയുടെയും പേരക്കുട്ടിയുടെയും ദേഹത്ത്  സന്തോഷ്‌ പെട്രോളൊഴിച്ച്‌ തീകൊളുത്തിയിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ അന്നക്കുട്ടിയും പേരക്കുട്ടിയും ആശുപത്രിയില്‍ ചികിത്സയിലാണ്. 

Also Read: Motor Vehicle Department: റോഡാണ് കോളാമ്പിയല്ല! വാഹനത്തിൽ നിന്ന് പുറത്തേക്ക് തുപ്പുന്നവർക്ക് മുന്നറിയിപ്പ്, കുറ്റകരം

 

വീടുകളില്‍ ആരും ഇല്ലാതിരുന്നതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. അന്നക്കുട്ടിയുടെ വീട് പൂർണമായും കത്തി നശിച്ചു. ജിൻസിൻ്റെ വീടിന് ഭാഗികമായും തീപിടിച്ചു. തീ പടരുന്നത് കണ്ട് നാട്ടുകാരാണ് ഫയർഫോഴ്സിനേയും പൊലീസിനേയും വിവരം അറിയിച്ചത്. ഉടന്‍ തന്നെ ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. പെട്രോളില്‍ മുക്കിയ പന്തം വീടിനുള്ളിലേക്ക് എറിഞ്ഞാണ് തീ കൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ ഇടുക്കിയിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News