Mannar Case: 15 വർഷം മുൻപ് യുവതിയെ കാണാതായ സംഭവം; സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, അഞ്ച് പേർ കസ്റ്റഡിയിൽ

Alappuzha Murder Case: വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. മൃതദേഹാവശിഷ്ടം പരിശോധനയ്ക്ക് അയയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Jul 2, 2024, 05:16 PM IST
  • കുറ്റകൃത്യം നടന്നെന്ന വിവരം ഊമക്കത്തിലൂടെയാണ് പോലീസിന് ലഭിച്ചത്
  • സംഭവത്തിൽ അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തു
Mannar Case: 15 വർഷം മുൻപ് യുവതിയെ കാണാതായ സംഭവം; സെപ്റ്റിക് ടാങ്കിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി, അഞ്ച് പേർ കസ്റ്റഡിയിൽ

ആലപ്പുഴ: മാവേലിക്കര മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ടെന്ന് സൂചന. വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. മൃതദേഹാവശിഷ്ടം പരിശോധനയ്ക്ക് അയയ്ക്കും. കുറ്റകൃത്യം നടന്നെന്ന വിവരം ഊമക്കത്തിലൂടെയാണ് പോലീസിന് ലഭിച്ചത്. സംഭവത്തിൽ അഞ്ച് പേരെ കസ്റ്റഡിയിൽ എടുത്തു.

കാണാതായ കലയുടെ ഭർത്താവ് അനിൽ കുമാറിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കലയുടെ ഭർത്താവ് അനിൽ വിദേശത്താണ്. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. യുവതിയെ കൊന്ന് മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന മൊഴിയെ തുടർന്നാണ് പോലീസ് സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിച്ചത്.

അനിലിന്റെയും കലയുടെയും പ്രണയവിവാഹമായിരുന്നു. ഇരു സമുദായത്തിൽപ്പെട്ട ഇവരുടെ ബന്ധത്തിൽ അനിലിന്റെ ബന്ധുക്കൾക്ക് എതിർപ്പുണ്ടായിരുന്നു. ഇതേ തുടർന്ന്, വിവാഹത്തിന് ശേഷം ബന്ധുവീട്ടിലാണ് കലയെ താമസിപ്പിച്ചിരുന്നത്.

ALSO READ: 15 വർഷം മുൻപ് കാണാതായെന്ന് പരാതി, യുവതിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ തള്ളിയെന്ന് മൊഴി; പരിശോധന

വിവാഹത്തിന് ശേഷം അനിൽ അം​ഗോളയിലേക്ക് പോയി. കലയ്ക്ക് മറ്റൊരു ബന്ധം ഉണ്ടെന്ന് ചിലർ അനിലിനോട് വിളിച്ച് പറഞ്ഞതിനെ തുടർന്ന് കലയും അനിലും തമ്മിൽ തർക്കം ഉണ്ടാകാറുണ്ടായിരുന്നു. ഇവർ തമ്മിൽ തർക്കങ്ങൾ പതിവായതിനെ തുടർന്ന് കല സ്വന്തം വീട്ടിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ മകനെ തനിക്ക് വേണമെന്ന് അനിൽ ആവശ്യപ്പെട്ടിരുന്നു.

പിന്നീട് അനിൽ നാട്ടിലെത്തിയ ശേഷം കലയുമായി സംസാരിക്കുകയും കാർ വാടകയ്ക്ക് എടുത്ത് വിനോദ യാത്ര പോകുകയും ചെയ്തിരുന്നു. ഇതിനിടെ, ഇയാളുടെ അഞ്ച് സുഹൃത്തുക്കളെ വിളിച്ചുവരുത്തിയിരുന്നു. കാറിൽ വച്ച് കലയെ കൊലപ്പെടുത്തുയായിരുന്നു എന്നാണ് സൂചന. മൃതദേഹം സെപ്റ്റിക് ടാങ്കിൽ മറവുചെയ്തു. കല മറ്റൊരാളുടെ കൂടെ പോയെന്നാണ് ഭർത്താവ് പ്രചരിപ്പിച്ചത്.

മൂന്ന് മാസങ്ങൾക്ക് മുൻപ് മാന്നാർ പോലീസ് സ്റ്റേഷനിൽ ഈ സംഭവത്തെക്കുറിച്ച് ഒരു ഊമക്കത്ത് ലഭിച്ചതിനെ തുടർന്നാണ് പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. ഈ കേസിലെ പ്രതിയായ ഒരാൾ മുൻപ് ഭാര്യയെയും മക്കളെയും അപകടപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആളാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News