Manorama Murder Case: മനോരമ വധക്കേസ്: പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

Manorama Murder Case: ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പോലീസ് നിഗമനം. എങ്കിലും ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും.  മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 11, 2022, 07:00 AM IST
  • മനോരമ വധക്കേസ് പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും
  • ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പോലീസ് നിഗമനം
  • മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്
Manorama Murder Case: മനോരമ വധക്കേസ്: പ്രതിയെ ഇന്ന് സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുക്കും

തിരുവനന്തപുരം:  Manorama Murder Case: കേശവദാസപുരം മനോരമ വധക്കേസിലെ പ്രതി ആദം അലിയെ ഇന്ന് സംഭവ സ്ഥലത്തുകൊണ്ടുപോയി പോലീസ് തെളിവെടുക്കും. അറസ്റ്റു ചെയ്ത ആദം അലിയെ പത്തു ദിവസത്തെ പോലീസ് കസ്റ്റഡയിൽ കോടതി വിട്ടിട്ടുണ്ട്. ആദം അലി മാത്രമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ഇതേവരെയുള്ള പോലീസ് നിഗമനം. എങ്കിലും ഒപ്പമുണ്ടായിരുന്നവർക്ക് പങ്കുണ്ടോയെന്നതിനെ കുറിച്ചും വിശദമായ ചോദ്യം ചെയ്യൽ നടക്കും.  മെഡിക്കൽ കോളേജ് എസ്എച്ച്ഒ ഹരിലാലിന്‍റെ നേതൃത്വത്തിലായിരിക്കും ഇന്ന് തെളിവെടുപ്പ് നടത്തുന്നത്.

Also Read: മനോരമ വധക്കേസ്; നിർണായക സിസിടിവി ദൃശ്യങ്ങൾ സീ മലയാളം ന്യൂസിന്; കൊല സാമ്പത്തിക നേട്ടത്തിനെന്ന് പൊലീസ്

മനോരമ വധക്കേസിലെ പ്രതിയെ പിടികൂടിയെങ്കിലും പോലീസിന് മുന്നിലുള്ളത്  രണ്ട് പ്രധാന പ്രശ്നങ്ങളാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മനോരമയുടെ കഴുത്തറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെത്തുകയെന്നതാണ്.  കവര്‍ച്ച ചെയ്ത ആഭരണങ്ങള്‍ കൂടി കണ്ടെത്തിയാല്‍ കേസിലെ എല്ലാ  പഴുതുകളും അടയ്ക്കാന്‍ സാധിക്കുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.  മനോരമയുടെ കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ആദം അലി ഒറ്റയ്ക്കാണ് മൃതദേഹം മനോരമയുടെ വീട്ടിൽ നിന്ന് തൊട്ടടുത്ത പുരയിടത്തിലേക്ക് കൊണ്ടുപോയതും ഇവിടുത്തെ കിണറിലേക്ക് തള്ളിയിട്ടതും. മനോരമയെ വധിച്ച ശേഷം മൃതദേഹം ചുമന്ന് അടുത്ത പുരയിടത്തിലേക്കിട്ട ആദം അലി ഇവിടെ നിന്ന് കിണറ്റിൻകര വരെ മൃതദേഹം വലിച്ചുകൊണ്ടുപോയ ശേഷം, കാലിൽ കല്ല് വെച്ചുകെട്ടിയ ശേഷം കിണറ്റിലേക്ക് ഇടുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആറാഴ്ച മുമ്പാണ് ഇരുപത്തിയൊന്നുകാരനായ പ്രതിയായ ആദം അലി പശ്ചിമ ബംഗാളിൽ നിന്നും തിരുവനന്തപുരത്ത് എത്തിയത്. പണി നടക്കുന്നത് അടുത്ത വീട്ടിലാണെങ്കിലും വെള്ളം കുടിക്കാനായി ഇവർ പോയിരുന്നത് കൊല്ലപ്പെട്ട മനോരമയുടെ വീട്ടിലായിരുന്നു. ആ രീതിയിൽ നിരന്തരം കണ്ട് പരിചയമുള്ള ആളായതിനാൽ പ്രതിക്ക് പെട്ടന്ന് മനോരമയുടെ വീട്ടിനുള്ളിലേക്ക് കടക്കാൻ കഴിഞ്ഞു. കൊലപാതകത്തിന് ശേഷം ട്രെയിൻ മാർഗം കേരളം വിട്ട പ്രതിയെ ചെന്നൈ ആര്‍പിഎഫാണ് റെയിൽവെ സ്റ്റേഷനിൽ വെച്ച് പിടികൂടിയത്.

Also Read: വരുന്ന 4 മാസം ഈ രാശിക്കാർക്ക് അടിപൊളി സമയം

ശേഷം കേരളാ പൊലീസ് ചെന്നൈയിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കേരളത്തിലേക്ക് കൊണ്ടുപോരുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ടെങ്കിലും ഉത്തരം കിട്ടാതെ കുറേ ചോദ്യങ്ങള്‍ ഇനിയും ബാക്കിയാണ്.  മോഷണത്തിനുവേണ്ടിയാണ് മനോരമയെ കൊല്ലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മനോരമയുടെ മൃതദേഹത്തിൽ സ്വർണാഭരണങ്ങള്‍ ഉണ്ടായിരുന്നില്ല. എന്നാൽ വീട്ടിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ പണം ഇവിടെ തന്നെ ഉണ്ടായിരുന്നു.  ഇതൊക്കെയാണ് സംശയത്തിന് കാരണം. മോഷ്ടിച്ച സ്വർണം പ്രതി ഉപേക്ഷിച്ചതാണോ അതോ വിറ്റതാണോ എന്നത് ഇനി കണ്ടെത്തണം. മോഷണമായിരുന്നില്ല ഉദ്ദേശമെങ്കിൽ  കുടിവെള്ളവും ഭക്ഷണവും നൽകിയിരുന്ന മനോരമയെ കൊലപ്പെടുത്താൻ പ്രതിയെ പ്രേരിച്ചതെന്താണ്.  ഇതറിയാൻ  പ്രതി ആദം അലിയെ പോലീസ് വിശദമായി ചോദ്യം ചെയ്യും. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News