കോട്ടയം: റെയിൽവേ പോലീസ് സ്റ്റേഷനിലെ എൻടൻസ് ഹാളിൽ കിടന്നുറങ്ങിയാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ. ആലപ്പുഴ വണ്ടാനം പുതുവൽവീട്ടിൽ മുഹമ്മദ്ഹുസൈൻ(52) എന്നയാളെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം മണികണ്ഠേശ്വരo രോഹിണി നിവാസിൽ പ്രമോദ്കുമാറിന്റെ മൊബൈൽ ഫോണാണ് മോഷ്ടിച്ചത്.
കഴിഞ്ഞ 31-ന് രാത്രി 11-നാണ് സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷനിലെ എൻട്രൻസ് ഹാളിൽ കിടന്നുറങ്ങുമ്പോഴാണ് ഫോൺ നഷ്ടപ്പെട്ടത്. പിറ്റേ ദിവസം രാവിലെ ഫോൺ നഷ്ടപ്പെട്ടതായി പ്രമോദ് റെയിൽവേ പോലീസിൽ പരാതി നൽകി. തുടർന്ന് റെയിൽവേ സ്റ്റേഷനിലെ സിസിടീവി പരിശോധിച്ചപ്പോഴാണ് ഉറങ്ങിക്കിടക്കുകയായിരുന്നപ്രമോദിന്റെ പോക്കറ്റിൽ നിന്നും മൊബൈൽ മോഷ്ടിക്കുന്ന ചിത്രം ലഭിച്ചത്.
ഉടൻ കേരളത്തിലെ മുഴുവൻ റെയിൽവേ പോലീസിനും വിവരം കൈമാറി. ചൊവ്വാഴ്ച പുലർച്ചെ 2.30 നാണ് പ്രതിയെ കോട്ടയം റെയിൽവേ സ്റ്റേഷന്റെ ഫ്ലാറ്റ്ഫോമിൽ നിൽക്കുന്നതായി പോലീസിൻറെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഇവരുടെ മൊബൈൽ ഫോണിൽ ഉണ്ടായിരുന്ന മോഷ്ടാവിന്റെ ചിത്രം പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം എസ് എച്ച് ഒയെ വിവരം അറിയിച്ചു.
തുടർന്ന് ഇയാളെ പിടികൂടുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിൽ ബൈക്ക് മോഷണം നടത്തിയ കേസിലെ പ്രതിയാണെന്ന് സൗത്ത് എസ് എച്ച് ഒ അറിയിച്ചിട്ടുണ്ടെന്നും റെയിൽവേ പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ്ഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...