Monson Mavunkal Case : മോൻസൺ മാവുങ്കൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു

Monson Mavunkal Case പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു എന്ന് അറിയിച്ചു കൊണ്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് (DGP Anilkanth) ഉത്തരവിറക്കി.

Written by - Zee Malayalam News Desk | Last Updated : Oct 3, 2021, 10:45 PM IST
  • കേസിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു എന്ന് അറിയിച്ചു കൊണ്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉത്തരവിറക്കി.
  • ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക.
  • ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേൽനോട്ടം വഹിക്കും.
Monson Mavunkal Case : മോൻസൺ മാവുങ്കൽ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു

Thiruvananthapuram : സാമ്പത്തികത്തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലിനെതിരെയുള്ള കേസുകൾ (Monson Mavunkal Case) അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തിന് രൂപം നൽകി. കേസിൽ പുതിയ അന്വേഷണ സംഘത്തെ രൂപീകരിച്ചു എന്ന് അറിയിച്ചു കൊണ്ട് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് (DGP Anilkanth) ഉത്തരവിറക്കി.

ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐ.ജി. സ്പർജൻ കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം പ്രവർത്തിക്കുക. ക്രൈം ബ്രാഞ്ച് മേധാവി എസ്. ശ്രീജിത്ത് മേൽനോട്ടം വഹിക്കും.

ALSO READ : Monson Mavunkal Case: ചേര്‍ത്തല സിഐയെ സ്ഥലംമാറ്റി, മോൻസൺ മാവുങ്കലിന്റെ കടലാസ് കമ്പനിയെക്കുറിച്ചും അന്വേഷണം

ക്രൈം ബ്രാഞ്ച് എറണാകുളം എസ് പി എം ജെ സോജൻ,  കോഴിക്കോട്  വിജിലൻസ് എസ് പി പി സി സജീവൻ, ഗുരുവായൂർ ഡിവൈ എസ് പി കെ  ജി സുരേഷ്,  പത്തനംതിട്ട സി - ബ്രാഞ്ച് ഡിവൈഎസ്പി ജെ ഉമേഷ് കുമാർ, മുളന്തുരുത്തി ഇൻസ്പെക്ടർ പി എസ് ഷിജു, വടക്കേക്കര ഇൻസ്പെക്ടർ എം കെ മുരളി, എളമക്കര സബ് ഇൻസ്പെക്ടർ രാമു,  തൊടുപുഴ സബ് ഇൻസ്പെക്ടർ ബൈജു പി ബാബു എന്നിവരാണ് സംഘാംഗങ്ങൾ.

അതേസമയം മോൻസണുമായി  അടുത്ത ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിനെ തുടർന്ന് ചേര്‍ത്തല സി.ഐ.യെ സ്ഥലംമാറ്റി. പാലക്കാട് ക്രൈംബ്രാഞ്ചിലേക്കാണ് ചേര്‍ത്തല സി.ഐ. പി. ശ്രീകുമാറിനെ സ്ഥലംമാറ്റിയത്. 

ALSO READ : Monson Mavunkal : പുരാവസ്തുക്കൾ ഇപ്പോൾ 2 തരം ഒന്ന് ഒറിജിനൽ രണ്ട് മെയ്ഡ് ഇൻ മാവുങ്കൽ, അറിയാം കേരളം തിരയുന്ന തട്ടിപ്പ് വീരൻ മോൻസൺ മാവുങ്കല്ലിനെ കുറിച്ച്

എന്നാൽ കേസില്‍ ആരോപണവിധേയനായ എറണാകുളം സെന്‍ട്രല്‍ എ.സി. ലാല്‍ജിക്ക് പ്രൊമോഷനോടെയുള്ള നിയമനവും ലഭിച്ചു. എറണാകുളം റൂറല്‍ അഡീഷണല്‍ എസ്.പി.യായാണ് ലാല്‍ജിയുടെ പുതിയ നിയമനം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News