Suicide : പാലക്കാട് കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി; 3 മരണം

Palakkad Suicide : കൂത്തുപാത സ്വദേശിയായ അജിത് കുമാറും കുടുംബവുമാണ് പുഴയിൽ ചാടി ആത്‍മഹത്യ ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Feb 26, 2022, 02:37 PM IST
  • ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്.
  • കൂത്തുപാത സ്വദേശിയായ അജിത് കുമാറും കുടുംബവുമാണ് പുഴയിൽ ചാടി ആത്‍മഹത്യ ചെയ്തത്.
  • അജിത് കുമാർ, ഭാര്യ ബിജി, മകൾ പാറു എന്നിവരുടെ മൃതദേഹമാണ് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്.
Suicide : പാലക്കാട് കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി; 3 മരണം

Palakkad : കൊലക്കേസ് പ്രതിയും കുടുംബവും പുഴയിൽ ചാടി ആത്മഹത്യ ചെയ്തു. പാലക്കാട് ജില്ലയിൽ ലക്കിടിയിലാണ് സംഭവം. തിരച്ചിലിനെ തുടർന്ന് ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഒരാൾക്കായി തിരച്ചിൽ തുടരുകയാണ്. കൂത്തുപാത സ്വദേശിയായ അജിത് കുമാറും കുടുംബവുമാണ് പുഴയിൽ ചാടി ആത്‍മഹത്യ ചെയ്തത്.

അജിത് കുമാർ, ഭാര്യ ബിജി, മകൾ പാറു എന്നിവരുടെ മൃതദേഹമാണ് പൊലീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. അജിത്ത് , ബിജി ദമ്പതികളുടെ മകൾ അശ്വനന്ദയ്ക്കായി തിരച്ചിൽ തുടരുകയാണ്. ഇവരുടെ ആത്മഹത്യ കുറുപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. മരണത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ALSO READ: Child Abuse Case : രണ്ടരവയസ്സുകാരിക്ക് പരിക്കേറ്റ സംഭവം: അമ്മയുടെ ഭാഗത്ത് വീഴ്ച; കുട്ടിയുടെ സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും

മരിച്ച അജിത് ഒരു കൊലക്കേസിലെ പ്രതിയാണ്. 2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് അജിത്. ഈ കേസിൽ നിലവിൽ വിചാരണ നടന്ന് വരികെയാണ്.  എന്നാൽ കൊലക്കേസിനെയും, വിചാരണയെയും  തുടർന്നുണ്ടായ മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. കൂടുതൽ വിവരങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം പുറത്ത് വിടും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News