തിരുവനന്തപുരം: പാറ്റൂരിലെ ഗുണ്ടാആക്രമണ കേസിൽ ഓം പ്രകാശിന്റെ കൂട്ടാളികൾ കീഴടങ്ങി. ആരിഫ്, ആസിഫ്, ജോമോൻ എന്നിവരാണ് കീഴടങ്ങിയത്. തിരുവനന്തപുരം കോടതിയിലാണ് ഇവർ കീഴടങ്ങിയത്. പാറ്റൂരിലെ ആക്രമണക്കേസിലെ മുഖ്യപ്രതികളാണ് ഗുണ്ടാ നേതാവ് ഓം പ്രകാശിന്‍റെ കൂട്ടാളികളായ മൂന്ന് പേരും. പ്രതികൾ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
ഒളിവിലായിരുന്ന ആസിഫും ആരിഫും നിരന്തരമായി സുഹ്യത്തുക്കളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നു. പ്രതികൾ ഒന്നിലധികം സിം കാർഡുകൾ ഉപയോഗിച്ചിരുന്നു. പാറ്റൂർ ആക്രമണക്കേസിലെ മുഖ്യപ്രതികളായ ആസിഫും ആരിഫും സിപിഎം- ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്നു.
ALSO READ: വിലസുന്നത് നൂറോളം ക്രിമിനലുകൾ; ഓംപ്രകാശും പുത്തൻപാലം രാജേഷും സജീവം, തീരാത്ത ഗുണ്ടാ വിളായാട്ടങ്ങൾ
ആരിഫ് ഡിവൈഎഫ്ഐയുടെ ശാസ്തമഗംലം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഇവരെ രണ്ട് പേരെയും സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് ശേഷം ഇരുവരും സിപിഐയിൽ ചേർന്നു. മനുഷ്യ ചങ്ങലിൽ സിപിഐയുടെ ഭാഗമായി ആരിഫ് പങ്കെടുക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.
തലസ്ഥാനത്ത് ഗുണ്ടകളുടെ അഴിഞ്ഞാട്ടം; പോലീസിനുനേരെ വീണ്ടും ബോംബേറ്
തിരുവനന്തപുരം: മംഗലപുരത്ത് പോലീസിന് നേരെ ബോംബേറ്. മംഗലപുരത്ത് പായ്ച്ചിറയിൽ യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പോലീസ് സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. പോലീസിന് നേരെ രണ്ട് തവണ ബോംബെറിഞ്ഞു. തലനാരിഴക്കാണ് രണ്ട് തവണയും പോലീസ് സംഘം രക്ഷപ്പെട്ടത്. കേസിലെ മുഖ്യപ്രതി ഷെഫീഖാണ് പോലീസിനെ ആക്രമിച്ചത്. ഇയാളെ കസ്റ്റഡിയിലെടുക്കാൻ ഇന്നലെ പോലീസ് വീട്ടിലെത്തിയപ്പോഴാണ് ബോംബാക്രമണം.
നിഖിൽ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പോലീസ് ഉച്ചയ്ക്ക് പ്രതിയായ ഷെഫീഖിന്റെ വീട്ടിൽ എത്തിയപ്പോഴാണ് പോലീസിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് ഷെഫീഖ് രക്ഷപ്പെട്ടത്. ഷെഫീഖ് രക്ഷപ്പെട്ടെങ്കിലും ഇയാളുടെ അമ്മയെയും സഹോദരനേയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. രാത്രിയിൽ ഷെഫീഖ് വീട്ടിലെത്തിയെന്ന വിവരം അറിഞ്ഞ പോലീസ് വീട് വളഞ്ഞപ്പോൾ ഷെഫീഖ് വീണ്ടും ബോംബാക്രമണം നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...