കൊച്ചി: പോപ്പുലർ ഫ്രണ്ടിന് ഒരു രഹസ്യ വിഭാഗം ഉണ്ടെന്ന് എൻഐ കോടതിയിൽ. സംഘടനാ ഓഫീസുകൾ കേന്ദ്രീകരിച്ച് ഇവർ പ്രവർത്തിച്ചിരുന്നെന്നും ഇതര മതസ്ഥരുടെ ഹിറ്റ് ലിസ്റ്റ് ഉണ്ടാക്കിയിരുന്നെന്നും എൻഐഎ കോടതിയിൽ.അറിയിച്ചു. അതേസമയം ഹിറ്റ് ലിസ്റ്റിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണം തുടരുകയാണെന്നും എൻഐഎ വ്യക്തമാക്കി.
നിലവിൽ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുടെ പരിശോധന തുടരുകയാണ്.പിഎഫ്ഐ നേതാക്കളുടെ ഐ.എസ് ബന്ധത്തിന് തെളിവുകളുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു, സംസ്ഥാന വ്യാപകമായാണ് സംഘം പ്രവർത്തിച്ചിരുന്നത്.പ്രതികളുടെ റിമാൻഡ് 180 ദിവസമായി വർദ്ധിപ്പിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.14 പ്രതികളുടെ റിമാൻഡ് ആണ് കൊച്ചി എൻഐഎ കോടതി നീട്ടിയത്.
അതേസമയം ശ്രീനിവാസൻ വധക്കേസ് എൻഐഎ അന്വേഷിക്കും. കേസിൽ തീവ്രവാദമുണ്ടെന്ന് എൻഐഎ കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ കേസ് ഏറ്റെടുക്കാൻ ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...