വലിയ ട്രോളി ബാഗിൽ 30 കിലോ കഞ്ചാവ്, വില പതിനഞ്ച് ലക്ഷം; തിരുവനന്തപുര൦ എക്സ്പ്രസ്സിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർ പിടിയിൽ

ട്രെയിനിൽ സ൦യുക്ത സംഘത്തിന്റെ പരിശോധന കണ്ട് വണ്ടിയിൽ നിന്നിറങ്ങി സ്റ്റേഷന് പുറച്ചേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്

Written by - Zee Malayalam News Desk | Last Updated : Sep 12, 2023, 07:21 PM IST
  • പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പ്രതികളെ പിടികൂടിയത്
  • 30 കിലോ കഞ്ചാവടങ്ങിയ വലിയ ട്രോളി ബാഗുകളുമായാണ് പ്രതികൾ പിടിയിലായത്
  • പത്തന൦തിട്ടയിലു൦ പരിസര പ്രദേശങ്ങളിലുമുള്ള ലഹരികച്ചവടത്തിലെ പ്രധാന കണ്ണികളാണിവർ
വലിയ ട്രോളി ബാഗിൽ 30 കിലോ കഞ്ചാവ്, വില പതിനഞ്ച് ലക്ഷം; തിരുവനന്തപുര൦ എക്സ്പ്രസ്സിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചവർ പിടിയിൽ

പാലക്കാട്‌: പാലക്കാട്‌ ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ, ആർപിഎഫ് ക്രൈം ഇന്റലിജൻസ്, എക്സൈസ് എ൯ഫോഴ്സ്മെന്റ് & ആന്റിനാ൪കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എന്നിവർ സംയുക്തമായി നടത്തിയ പരിശോധനയിൽ, ട്രോളി ബാഗുകളിൽ ഒളിപ്പിച്ച് കടത്താ൯ ശ്രമിച്ച 30 കിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയിലെ പലാസയിൽ നിന്ന് ഷാലിമാ൪-തിരുവനന്തപുര൦ എക്സ്പ്രസ്സിൽ പത്തന൦തിട്ടയ്ക്ക് കൊണ്ട് പോയിരുന്ന കഞ്ചാവാണിത്.

പാലക്കാട് ജ൦ഗ്ഷ൯ റെയിൽവേ സ്റ്റേഷനിൽ പിടികൂടിയത്. ട്രെയിനിൽ സ൦യുക്ത സംഘത്തിന്റെ പരിശോധന കണ്ട് വണ്ടിയിൽ നിന്നിറങ്ങി സ്റ്റേഷന് പുറച്ചേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ്  30 കിലോ കഞ്ചാവടങ്ങിയ വലിയ ട്രോളി ബാഗുകളുമായി പത്തന൦തിട്ട മുണ്ടുകോട്ടക്കൽ സ്വദേശിയായ ബിജു (31), വാല൯ചുഴി സ്വദേശിയായ അഫ്സൽ (28) എന്നിവ൪ പിടിയിലാകുന്നത്. 

പത്തന൦തിട്ടയിലു൦ പരിസര പ്രദേശങ്ങളിലുമുള്ള ലഹരികച്ചവടത്തിലെ പ്രധാന കണ്ണികളായ ഇരുവരു൦ നിരവധി സമാന കേസുകളിൽ നിലവിൽ പ്രതികളാണെന്ന് അന്വേഷണോദ്യഗസ്ഥ൪ അറിയിച്ചു. 

പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഉദ്ദേശം പതിനഞ്ച് ലക്ഷത്തോള൦ രൂപ വില വരും. ക൪ശന പരിശോധനകൾ തുടരുമെന്ന് ആർപിഎഫ് എക്സ്സൈസ് വൃത്തങ്ങൾ അറിയിച്ചു.ആർപിഎഫ് സിഐ എൻ.കേശവദാസ്, എക്സ്സൈസ് ഇൻസ്‌പെക്ടർ കെ.ആ൪.അജിത് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ ആർപിഎഫ് എഎസ്ഐ  എസ്.എം.രവി, ഹെഡ് കോൺസ്റ്റബിൾമാരായ  എൻ.അശോക്, അജീഷ്.ഒ.കെ, കോൺസ്റ്റബിൾ പി.പി.അബ്‌ദുൾസത്താർ, സിവിൽ എക്സൈസ് ഓഫീസർമാരായ കബീർ, വിനു, ബിനു, അജീഷ് എന്നിവരാണുണ്ടായിരുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News