India-Australia ODI മത്സരത്തിനിടെ CAA പ്രതിഷേധം!!

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലും പ്രതിഷേധം. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് കാണിക്കള്‍ക്കിടെ പ്രതിഷേധം ഉയര്‍ന്നത്. 

Last Updated : Jan 15, 2020, 12:36 PM IST
  • ഒരു സംഘം കാണികളാണ് വെളുത്ത ടീ ഷര്‍ട്ടില്‍ No NRC, No CAA, No NPR എന്ന് എഴുതിയാണ് കാണികള്‍ പ്രതിഷേധം അറിയിച്ചത്.
India-Australia ODI മത്സരത്തിനിടെ CAA പ്രതിഷേധം!!

മുംബൈ: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലും പ്രതിഷേധം. ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് കാണിക്കള്‍ക്കിടെ പ്രതിഷേധം ഉയര്‍ന്നത്. 

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ കാണികളാണ് പ്രതിഷേധമുയര്‍ത്തിയത്. ഒരു സംഘം കാണികളാണ് വെളുത്ത ടീ ഷര്‍ട്ടില്‍ No NRC, No CAA, No NPR എന്ന് എഴുതിയാണ് കാണികള്‍ 
പ്രതിഷേധം അറിയിച്ചത്. 

അതേസമയം‍, ഇന്നലെ ഓസ്ട്രേലിയക്കെതിരായി നടന്ന ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 10 വിക്കറ്റിന് പരാജയപ്പെട്ടു. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 49.1 ഓവറില്‍ ഉയര്‍ത്തിയ 256 എന്ന വിജയ ലക്ഷ്യം ഒരു വിക്കറ്റും നഷ്ടമാകാതെ 74 പന്തുകള്‍ ബാക്കി നില്‍ക്കെ ഓസ്ത്രേലിയ മറികടക്കുകയായിരുന്നു.

ഓപ്പണര്‍മാരായ ഡേവിഡ്‌ വാര്‍ണറും ആരോണ്‍ ഫിന്ച്ചും സെഞ്ച്വറി നേടി ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു.വാര്‍ണര്‍ 112 പന്തില്‍ 17 ഫോറും മൂന്ന് സിക്സും അടക്കം 128 റണ്‍സും ഫിഞ്ച് 114 പന്തില്‍ 13 ഫോറും മൂന്ന് സിക്സും സഹിതം 110 റണ്‍സും നേടി.

വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്ത്രേലിയ 1-0 ത്തിന് മുന്നിലെത്തിയിരിക്കുകയാണ്. ഏകദിനത്തില്‍ ഇന്ത്യയുടെ അഞ്ചാമത്തെ 10 വിക്കറ്റ് തോല്‍വിയാണിത്. 

നേരത്തെ ഇന്ത്യന്‍ ഇന്നിംഗ്സ് 255 റണ്‍സിന് അവസാനിക്കുകയായിരുന്നു.ഓപ്പണര്‍ ശിഖര്‍ ധവാന്‍ 74 റണ്‍സെടുത്ത് ഇന്ത്യന്‍ നിരയില്‍ ടോപ്‌ സ്കോറര്‍ ആയി.

ഓസ്ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും പാറ്റ് കമിന്‍സ്,കെയിന്‍ റിച്ചാര്‍ഡ്സന്‍ എന്നിവര്‍ രണ്ടും ആഷ്ടന്‍ ആഗര്‍,ആദം സാംപ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Trending News