ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ പുറത്ത്, പ്രതി അറസ്റ്റിൽ

ഷൊർണ്ണൂർ നിന്നും കാസർകോട്ടേക്ക് യാത്ര ചെയ്തിരുന്ന വിദ്യാർഥിനിക്കാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടിക്ക് എതിർ സീറ്റിലാണ് ഇയാൾ ഇരുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 2, 2023, 11:20 AM IST
  • പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി
  • പെൺകുട്ടി ഫോണിൽ വീഡിയോ ഷൂട്ട് ചെയ്തു. ഇതടക്കമാണ് പരാതി നൽകിയത്
  • സംഭവത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തു
ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വീഡിയോ പുറത്ത്, പ്രതി അറസ്റ്റിൽ

കണ്ണൂർ: ഓടുന്ന ട്രെയിനിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം.  കോയമ്പത്തൂർ- മംഗളൂരു ഇൻറർ സിറ്റി എക്സ്പ്രസ്സിലാണ് സംഭവം. പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ സ്വദേശി പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഷൊർണ്ണൂർ നിന്നും കാസർകോട്ടേക്ക് യാത്ര ചെയ്തിരുന്ന വിദ്യാർഥിനിക്കാണ് അതിക്രമം ഉണ്ടായത്. പെൺകുട്ടിക്ക് എതിർ സീറ്റിലാണ് ഇയാൾ ഇരുന്നത്. തൻറെ ലൈംഗീകാവയവം പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു ഇയാളുടെ പ്രവർത്തി. ഉടൻ പെൺകുട്ടി ഫോണിൽ വീഡിയോ ഷൂട്ട് ചെയ്തു. ഇതടക്കമാണ് പരാതി നൽകിയത്.

 

ഇയാൾ എഴുന്നേറ്റ് പോവാൻ തുടങ്ങിയപ്പോൾ പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടർന്ന് ഇയാളെ സഹയാത്രികര്‍ ചേര്‍ന്ന് പിടികൂടി. തുടർന്ന് ടെയിനില്‍ ഉണ്ടായിരുന്ന സുരക്ഷാ ജീവനക്കാരെ ഏല്‍പ്പിച്ചു. കാസര്‍കോട് പോലീസില്‍ പരാതി നല്‍കുകയും ആയിരുന്നു.

ആലുവയിൽ 5 വയസുകാരിയുടെ കൊലപാതകം; പ്രതിയെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അസഫാക് ആലത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. 10 ദിവസത്തേക്കാണ് പ്രതിയെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും കസ്റ്റഡി അനിവാര്യമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. ഇത് കണക്കിലെടുത്ത കോടതി ഓഗസ്റ്റ് 10 വരെ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു. പ്രതിയെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്ത് പോലീസ് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News