Tattoo Artist Sexual Assault: ഒന്നല്ല കേസ് ആറ്, ലൈംഗിക പീഡനക്കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്.സുജീഷ് അറസ്റ്റിലായതിങ്ങനെ

സുജീഷിനെതിരെ ബലാത്സംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമതിയാണ് കേസുകൾ രജിസ്റ്റർ ചെയ്തതിരിക്കുന്ന

Written by - Zee Malayalam News Desk | Last Updated : Mar 6, 2022, 11:34 AM IST
  • പരാതി നൽകിയ 6 യുവതികളുടെ രഹസ്യമൊഴി നാളെ കോടതി രേഖപ്പെടുത്തിയേക്കും
  • ശനിയാഴ്ച രാത്രി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് സുജീഷ് കീഴടങ്ങിയത്
  • ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് അന്വേഷണസംഘം തെളിവുകൾ ശേഖരിച്ചു
Tattoo Artist Sexual Assault: ഒന്നല്ല കേസ് ആറ്, ലൈംഗിക പീഡനക്കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്.സുജീഷ് അറസ്റ്റിലായതിങ്ങനെ

കൊച്ചി: ലൈംഗിക പീഡനക്കേസില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റ് പി.എസ്.സുജീഷ് അറസ്റ്റില്‍. ചേരാനല്ലൂര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആറുകേസുകളാണ് ഇയാള്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.സുജീഷിനെതിരെ  പരാതി നൽകിയ 6 യുവതികളുടെ രഹസ്യമൊഴി നാളെ കോടതി രേഖപ്പെടുത്തിയേക്കും.

സുജീഷിനെതിരെ ബലാത്സംഗമുൾപ്പെടെയുള്ള കുറ്റങ്ങൾ ചുമതിയാണ് കേസുകൾ രജിസ്റ്റർ ചെയ്തതിരിക്കുന്നത്. ഇതിൽ നാലെണ്ണം പാലാരിവട്ടം സ്റ്റേഷനിലും രണ്ടെണ്ണം ചേരാനെല്ലൂർ സ്റ്റേഷനിലുമാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്.  മീറ്റൂ ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ സുജേഷ് ഒളിവിൽ പോയിരുന്നു. ഇയാൾ ബാംഗ്ലൂരിലേക്ക് കടന്നുവന്നുവെന്ന സൂചനയിൽ പൊലീസ് അന്വേഷണം വ്യാപിച്ചിരുന്നു.

പിന്നാലെയാണ്  ശനിയാഴ്ച രാത്രി ചേരാനല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തി സുജീഷ് കീഴടങ്ങിയത്. അതിനിടയിൽ ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് അന്വേഷണസംഘം  തെളിവുകൾ ശേഖരിച്ചു. ദിവസങ്ങളായി അടഞ്ഞുകിടക്കുന്ന ഇൻക്ഫെക്റ്റെഡ് സ്റ്റുഡിയോ പൊലീസ് എത്തി തുറന്ന് പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങൾ അടങ്ങുന്ന ഹാർഡ് ഡിസ്‌ക്കും, മറ്റ് ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു.

സംഭവത്തിൽ കൂടുതൽ പേർ ആരോപണങ്ങളുമായി സോഷ്യൽ മീഡിയയിൽ അനുഭവങ്ങൾ പങ്കു വച്ചു. ഇവർ കൂടി പരാതി നൽകിയാൽ സുജീഷിന്റെ കുരുക്ക് വീണ്ടും മുറുകും.
ഇയാൾക്കെതിരെ പരാതി നൽകിയ 6 യുവതികളുടെ രഹസ്യമൊഴി നാളെ കോടതി രേഖപ്പെടുത്തിയേക്കും. രഹസ്യമൊഴിയെടുക്കാൻ അനുമതി തേടി പോലീസ്  കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി നഗരത്തിലെ മറ്റ് ടാറ്റൂ കേന്ദ്രങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. ജീവനക്കാരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് ലക്ഷ്യം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News