Crime News:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; 70 കാരൻ അറസ്റ്റിൽ

A 70-year-old man was arrested for sexually harrasing girl: പോലീസുകാരനടക്കം രണ്ട് പേരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jun 28, 2023, 05:37 PM IST
  • പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും പുറകേ നടന്ന് നിരന്തരം ശല്യം ചെയ്തെന്നുമാണ് പരാതി.
  • വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
Crime News:പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം; 70 കാരൻ അറസ്റ്റിൽ

തൃശ്ശൂർ: കുന്നംകുളത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈം​ഗികാതിക്രമം നടത്തിയ കേസിലെ പ്രതി പോലീസ് പിടിയിൽ. കുന്നംകുളം ശങ്കരപുരം കളരിക്കല്‍ വീട്ടില്‍ ശശിധരനെ(70) യെയാണ് എസ്.എച്ച്.ഒ. യു.കെ. ഷാജഹാന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കേസിനിടയാക്കിയ സംഭവം നടക്കുന്നത് 2020 ജൂലായിലാണ്. പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിക്കുകയും പുറകേ നടന്ന് നിരന്തരം ശല്യം ചെയ്തെന്നുമാണ് പരാതി. വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

അതേസമയം തിരുവനന്തപുരം കാട്ടാക്കടയിൽ വ്യാപാരിയെ കാറിൽ  വിലങ്ങിട്ട് പൂട്ടി തട്ടിക്കൊണ്ടുപോകാൻ ശ്രമം. വ്യാപാരിയായ മുജീബിനെയാണ് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.  പോലീസുകാരനടക്കം രണ്ട് പേരെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. പോലീസുകാരൻ വിനീത്, സുഹൃത്ത് അരുൺ എന്നിവരാണ് അറസ്റ്റിലായത്. നിലവിൽ സാമ്പത്തിക തട്ടിപ്പിൽ വിനീത് സസ്പെൻഷനിലാണ്.

ALSO READ: തിരുവനന്തപുരത്ത് വ്യാപാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; പോലീസുകാരനടക്കം 2 പേർ പിടിയിൽ

പോലീസ് വേഷത്തിലെത്തിയായിരുന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇതിനായി മറ്റൊരു പോലീസുകാരന്റെ കാറാണ് ഉപയോഗിച്ചത്.  പോലീസ് ഈ വാഹനവും കണ്ടെത്തിയിട്ടുണ്ട്. നെടുമങ്ങാട് സ്വദേശിയായ വിനീത് ടൈൽസ് കട നടത്തി നഷ്ടത്തിലായിരുന്നു . മുജീബ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിനീതിലേക്ക് അന്വേഷണമെത്തിയത്. അന്വേഷണം വാഹനം കേന്ദ്രീകരിച്ചും നടന്നിരുന്നു‌‌. മുജീബിൽ നിന്ന് പണം കൈക്കലാക്കുകയായിരുന്നു പ്രതികളുടെ ശ്രമം.

കഴിഞ്ഞ ശനിയാഴ്ച രാത്രി പ്രതികള്‍ വാഹന പരിശോധനക്കെന്ന പേരിലാണ് ഇലക്ട്രോണിക് സ്ഥാപന ഉടമയായ മുജീബിന്റെ കാർ കൈ കാണിച്ചു നിർത്തിയത്. മുജീബ് കാർ നിർത്തിയതോടെ അക്രമികൾ കാറിൽ കയറി ഇയാളുടെ കയ്യിൽ വിലങ്ങിട്ട് ബന്ധിക്കുകയായിരുന്നു. പിന്നീട് പോലീസ് സംഘം സ്ഥലത്തെത്തിയാണ് വിലങ്ങ് അഴിച്ച് മുജീബിനെ മോചിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News