തിരുവനന്തപുരം: പോത്തൻകോട് കൊലക്കേസിലെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. വയോധിക ബലാത്സംഗത്തിന് ഇരയായാണ് കൊല്ലപ്പെട്ടതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. വയോധികയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവ് കണ്ടെത്തി. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.
സിസിടിവി ദൃശ്യങ്ങളിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട തൗഫീഖിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇയാൾക്കെതിരെ പോക്സോ കേസ് ഉൾപ്പെടെയുണ്ടെന്ന് പോലീസ് അറിയിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ALSO READ: പോത്തൻകോട് ഭിന്നശേഷിക്കാരിയുടെ കൊലപാതകം; പ്രതി പിടിയിൽ
ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന മുണ്ട് മൃതദേഹത്തിൽ മൂടിയ നിലയിലുമായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ സഹോദരിയാണ് രാവിലെ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നീടിൽ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പുലർച്ചെ തങ്കമണി പൂ പറിക്കാനായി പോയിരുന്നുവെന്നാണ് പോലീസ് സംശയിക്കുന്നത്. മൃതദേഹത്തിന് സമീപം ചെമ്പരത്തിയുൾപ്പെടെയുള്ള പൂക്കൾ കിടക്കുന്നുണ്ട്. വയോധികയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടിരുന്നു. ഇതെല്ലാം കൊലപാതകത്തിലേക്കാണ് വിരൽചൂണ്ടിയത്. കൊലപാതക സാധ്യത മുൻനിർത്തിയാണ് മംഗലപുരം പോലീസ് അന്വേഷണം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.