Crime: നിർമ്മാതാവ് ബോണി കപൂറിന്റെ ക്രെഡിറ്റ് കാർഡ് വഴി തട്ടിയത് 3.82 ലക്ഷം രൂപ, പോലീസ് അന്വേഷണം

മുംബൈ അംബോളി പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 28, 2022, 01:08 PM IST
  • മുംബൈ അംബോളി പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
  • ഐടി ആക്ട് പ്രകാരം വിവിധ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്
  • ക്രെഡിറ്റ് കാർഡ് നമ്പർ ചോദിച്ച് ഫോൺ കോളോ, മെസ്സേജുകളോ ഒന്നും ഉണ്ടായിട്ടില്ലെന്ന് കപൂർ പരാതിയിൽ പറയുന്നു
Crime: നിർമ്മാതാവ് ബോണി കപൂറിന്റെ ക്രെഡിറ്റ് കാർഡ് വഴി തട്ടിയത് 3.82 ലക്ഷം രൂപ, പോലീസ് അന്വേഷണം

മുംബൈ: ബോളിവുഡ് സിനിമാ നിർമ്മാതാവ് ബോണി കപൂറിൻറെ ക്രെഡിറ്റ് കാർഡ് വഴി തട്ടിയത് 3.82 ലക്ഷം രൂപ. ഫെബ്രുവരി ഒൻപതിനാണ് അഞ്ചിലധികം വ്യാജ ട്രാൻസാക്ഷനുകൾ കപൂറിൻറെ കാർഡ് വഴി നടന്നതായി കണ്ടെത്തിയത്. തുടർന്ന്  പോലീസിൽ പരാതിപ്പെടുകയായിരുന്നു.

മുംബൈ അംബോളി പോലീസാണ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐടി ആക്ട് പ്രകാരം വിവിധ വകുപ്പുകളിലാണ് കേസ് എടുത്തിരിക്കുന്നത്. ബാങ്കിലും കപൂർ അന്വേഷിച്ചെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല.

ALSO READ: Vijay Babu sexual assault case: വിജയ് ബാബു നാട്ടിലെത്തിയാൽ അറസ്റ്റ് ചെയ്യും, സഹായിച്ചവരെ ചോദ്യം ചെയ്യുമെന്നും കമ്മീഷണർ

എന്നാൽ തനിക്ക് ക്രെഡിറ്റ് കാർഡ് നമ്പർ ചോദിച്ച് ഫോൺ കോളോ, മെസ്സേജുകളോ ഒന്നും ഉണ്ടായിട്ടില്ലെന്ന് കപൂർ പരാതിയിൽ പറയുന്നു. അതേസമയം അന്വേഷണത്തിൽ ക്രെഡിറ്റ് കാർഡിൽ നിന്നും മാറ്റിയ പണം ഗുരുഗ്രാമിലെ ഒരു കമ്പനിയുടെ അക്കൗണ്ടിലേക്കാണ് മാറ്റിയതെന്ന് കണ്ടെത്തിയിരുന്നു.

ALSO READ: Crime: അടിച്ച് മാറ്റിയത് വയോധികയുടെ 18000 രൂപ പെൻഷൻ ; ട്രഷറിഉദ്യോഗസ്ഥൻ പിടിയിൽ

അതേസമയം സിനിമാതാരങ്ങളെ കേന്ദ്രീകരിച്ച് ചില തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച്  പോലീസും വിശദമായി അന്വേഷിച്ച് വരികയാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News