ഉദയ്പൂർ : ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ട നുപൂർ ശർമയെ അനുകൂലിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് രേഖപ്പെടുത്തിയാളെ പട്ടാപകൽ വെട്ടിക്കൊന്ന് തലയറുത്ത് മാറ്റി. രാജസ്ഥാനിലെ ഉദയ്പൂരിലാണ് സംഭവം. കൊലപ്പെടുത്തിയതിന് ശേഷം കൊലയാളികൾ വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും കൃത്യത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. മുഹമ്മദ് റിയാസ് അക്തർ, മുഹമ്മദ് ഘോഷ് എന്നിവരാണ് കൃത്യം നടത്തിയിരിക്കുന്നത്. നഗരത്തിലെ മാർഡാസിൽ തൈയ്യൽ ജീവനക്കാരനായ കന്ഹയാൽ തെലി എന്നയാളാണ് കൊലപ്പെട്ടിരിക്കുന്നത്.
Rajasthan | A man was beheaded by two men in Udaipur's Maldas street area today. He had shared a social media post in support of Nupur Sharma, a few days ago.
The two men posted a video boasting about the beheading and threatened PM Modi’s life as well. pic.twitter.com/UhwrkDZQwe
— ANI MP/CG/Rajasthan (@ANI_MP_CG_RJ) June 28, 2022
അറും കൊല നടത്തിയ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് ഉദയ്പൂരാകെ പ്രതിഷേധം. സംഭവം നടന്ന മാൽഡാസിൽ കടകൾ അടച്ചിടാൻ പോലീസ് വ്യാപാരികളോട് നിർദേശം നൽകുകയും ചെയ്തു. സംഭവത്തിൽ കർശന നടപടിയുണ്ടാകുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. സംഭവത്തിൽ മത സംഘടനകൾ സംയമനം പാലിക്കണമെന്നും ഗെഹ്ലോട്ട് ആവശ്യപ്പെടുകയും ചെയ്തു.
കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ രാജസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തതായി ഡിജിപി എംഎൽ ലാഥെർ അറിയിച്ചു. സംഭവത്തിൽ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിൽ അഞ്ച് റാപിഡ് ആക്ഷൻ ഫോഴ്സ് കമ്പനിയെ ഉദയ്പൂരിൽ വിന്യസിക്കുകയും ചെയ്തു. ജയ്പൂരിൽ നിന്ന് രണ്ട് എഡിജിപിമാരെയും ഒരു എസ്പിയും 600 പോലീസുകാരെയും പ്രത്യേകം വിന്യസിച്ചതായി രാജസ്ഥാൻ ലോ ആൻഡ് ഓർഡർ എഡിജി അറിയിച്ചു. അടുത്ത 24 മണിക്കൂർ നേരത്തേക്ക് ഉദയ്പൂരിലെ ഇന്റർനെറ്റ് സേവനം നിർത്തലാക്കുകയും ചെയ്തു.
ഇതൊരു ബ്രേക്കിങ് ന്യൂസാണ് കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.