Viyoor Central Jail| കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് കുറിപ്പ്, വിയ്യൂർ സെൻട്രൽ ജയിൽ മിന്നൽ പരിശോധനയിൽ മൊബൈൽ പിടികൂടി

അതേസമയം സെല്ലിൻറെ സമീപത്തായി പ്ലാസ്റ്റിക് ബക്കറ്റുമായി നിന്ന അന്തേവാസിയെ കണ്ട സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവും ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Oct 14, 2021, 02:09 PM IST
  • കെവിന്‍ വധക്കേസിലെ പ്രതി ടിറ്റോ ജെറോം കിടന്ന ബ്ലോക്കിലെ പരിശോധനയിലാണ് ഇവ പിടികൂടിയത്.
  • മുൻപ് ജയിലിൽ കൊടി സുനി തനിക്ക് വധ ഭീഷണി ഉണ്ടെന്ന് കാണിച്ച് പരാതി നൽകിയിരുന്നു.
  • ജയിൽ ഡി.ഐ.ജി നേരിട്ട് അന്വേഷണം ഏറ്റെടുത്തിരുന്നു
Viyoor Central Jail| കഞ്ചാവ് ഒളിപ്പിച്ചിട്ടുണ്ടെന്ന് കുറിപ്പ്, വിയ്യൂർ സെൻട്രൽ ജയിൽ മിന്നൽ പരിശോധനയിൽ മൊബൈൽ പിടികൂടി

തൃശൂര്‍: കുറച്ചു നാളുകൾക്ക് ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും വീണ്ടും മൊബൈൽ ഫോൺ പിടികൂടി. തടവുകാരുടെ ബ്ലോക്കിൽ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിലാണ് മൊബൈൽ ഫോണും കഞ്ചാവും പിടികൂടിയത്. കെവിന്‍ വധക്കേസിലെ പ്രതി ടിറ്റോ ജെറോം കിടന്ന ബ്ലോക്കിലെ പരിശോധനയിലാണ് ഇവ പിടികൂടിയത്.

അതേസമയം സെല്ലിൻറെ സമീപത്തായി പ്ലാസ്റ്റിക് ബക്കറ്റുമായി നിന്ന അന്തേവാസിയെ കണ്ട സംശയം തോന്നി നടത്തിയ പരിശോധനയിലാണ് കഞ്ചാവും ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയത്.

ALSO READ: Uthra Case Verdict| ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം,ചരിത്രത്തിലാദ്യത്തെ വിധി

ഇതിന് മുൻപ് ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, ഷാഫി, ഫ്ലാറ്റ് കൊലക്കേസിലെ റഷീദ് എന്നിവർ ഉപയോഗിച്ചിരുന്ന ഫോണും പരിശോധയിൽ കണ്ടെത്തിയിരുന്നു. അതേസമയം ഫോൺ വിളികളുടെ മറുതലക്കൽ ആരാണെന്നുള്ള അന്വേഷണം എവിടെയും എത്തിയിട്ടില്ല.

ALSO READ : Poonch Encounter Martyr Vaishak : പൂഞ്ചിൽ ഭീകരരമായിട്ടുള്ള ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികൻ വൈശാഖിന്റെ സംസ്കാരം ഇന്ന്

മുൻപ് ജയിലിൽ കൊടി സുനി തനിക്ക് വധ ഭീഷണി ഉണ്ടെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ ജയിൽ ഡി.ഐ.ജി നേരിട്ട് അന്വേഷണം ഏറ്റെടുത്തിരുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News