Ponekkara Murders| 17 വർഷത്തിന് ശേഷം കുറ്റവാളിയെ കണ്ടെത്തി,ആ കൊലപാതകങ്ങളിലും പ്രതി റിപ്പർ ജയാനന്ദൻ

കൊലപാതകം നടന്ന് 17 വർഷത്തിന് ശേഷമാണ് കുറ്റവാളിയെ തിരിച്ചറിയുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 01:12 PM IST
  • 2004- മെയ് 30നാണ് പോണേക്കരയിലെ ഇരട്ടക്കൊലകൾ
  • ഏഴ് കൊലപാതകങ്ങളും 14 കവർച്ചകളുമടക്കം 21 കേസുകളിലെ പ്രതിയാണ്
  • 2010-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയാനന്ദൻ രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പിടിക്കപ്പെട്ടിരുന്നു
Ponekkara Murders| 17 വർഷത്തിന് ശേഷം കുറ്റവാളിയെ കണ്ടെത്തി,ആ കൊലപാതകങ്ങളിലും പ്രതി റിപ്പർ ജയാനന്ദൻ

കൊച്ചി: പോണേക്കര  ഇരട്ടക്കൊലയിൽ പ്രതിയെ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ തന്നെയാണ് കൊലക്ക് പിന്നിലെന്നാണ് പോലീസ് കണ്ടെത്തൽ. വൃദ്ധ സഹോദരങ്ങളെയാണ് ജയാനന്ദൻ തലക്കടിച്ച് കൊന്നത്. 2004-ലാണ് ഇടപ്പള്ളി പൊണേക്കരയിൽ കൊല നടക്കുന്നത്.  പ്രതി കുറ്റം സമ്മതിച്ചയതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കൊലപാതകം നടന്ന് 17 വർഷത്തിന് ശേഷമാണ് കുറ്റവാളിയെ തിരിച്ചറിയുന്നത്. 2004- മെയ് 30നാണ് സംഭവം പോണേക്കര ചേന്നം കുളങ്ങര ക്ഷേത്രത്തിന് സമീപം റിട്ട സർക്കാർ ജീവനക്കാരി നാണിക്കുട്ടി അമ്മാൾ, സഹോദരിയുടെ മകൻ ടി.വി നാരായണ അയ്യർ എന്നിവരാണ് കൊല്ലപ്പെട്ടത്.

Also ReadPala St.Thomas college | നിതിന വധക്കേസ് പ്രതി അഭിഷേകിനെ റിമാൻഡ് ചെയ്തു

 
 

ആരാണ് റിപ്പർ ജയാനന്ദൻ

ഏഴ് കൊലപാതകങ്ങളും 14 കവർച്ചകളുമടക്കം 21 കേസുകളിലെ പ്രതിയാണ് കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാനന്ദൻ. തൃശ്ശൂർ മാള സ്വദേശിയായ ജയാനന്ദൻ സ്ത്രീകളെ തലക്കടിച്ച ശേഷം മോഷണം നടത്തുകയാണ് രീതി. ജൂൺ 9 2013 ന് സഹതടവുകാരനൊപ്പം ഇയാൾ ജയിൽ ചാടി. 2010-ൽ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ജയാനന്ദൻ രക്ഷപ്പെട്ടുവെങ്കിലും പിന്നീട് പിടിക്കപ്പെട്ടിരുന്നു.

Also ReadIllegal Liquor Making: വീട് വാടകയ്‌ക്കെടുത്ത് ചാരായ വാറ്റ്; രണ്ടുപേർ പിടിയിൽ

2007-ൽ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഇയാൾ സെല്ലിൽ നിന്ന് പുറത്തേയ്ക്ക് തുരങ്കമുണ്ടാക്കാൻ ശ്രമിച്ചത് കണ്ടെത്തിയിരുന്നു

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News