അസഭ്യം പറഞ്ഞതിനെ വിലക്കി; കടയ്ക്കാവൂരിൽ പട്ടാപ്പകൽ ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി; പ്രതികൾ അറസ്റ്റിൽ

മാരകായുധങ്ങളുമായി എത്തിയ പ്രതികൾ അലക്സാണ്ടറെ വീടിനുള്ളിൽ കയറി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Nov 30, 2022, 01:39 AM IST
  • പരസ്യമായി അസഭ്യം പറഞ്ഞത് വിലക്കിയതിന് തെറ്റിമൂല അലക്സാണ്ടറെയാണ് (55) പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചത്.
  • നവംബർ 27-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംഭവം.
  • ഗുരുതരമായി പരിക്കേറ്റ അലക്സാണ്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.
അസഭ്യം പറഞ്ഞതിനെ വിലക്കി; കടയ്ക്കാവൂരിൽ പട്ടാപ്പകൽ ഗൃഹനാഥനെ വീട്ടിൽ കയറി വെട്ടി; പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം : കടയ്ക്കാവൂർ അഞ്ചുതെങ്ങിൽ മധ്യവയസ്കനെ വീട്ടിൽ കയറി വെട്ടിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പൂത്തുറ സ്വദേശി പ്രിൻസ് (38), തെറ്റിമൂല സ്വദേശി ഫ്രഡി എന്നിവരെയാണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. പരസ്യമായി അസഭ്യം പറഞ്ഞത് വിലക്കിയതിന് തെറ്റിമൂല അലക്സാണ്ടറെയാണ് (55) പ്രതികൾ വീട്ടിൽ കയറി ആക്രമിച്ചത്.

നവംബർ 27-ാം തീയതി ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംഭവം. അലക്സാണ്ടറുടെ വീട്ടിൽ എത്തിയ പ്രതികൾ ഇരുമ്പ് പൈപ്പും വെട്ടുകത്തിയും ഉപയോഗിച്ച് മാരകമായി വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് അലക്സാണ്ടറുടെ ഭാര്യയെയും മകളെയും ബന്ധുക്കളെയും പ്രതികൾ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ അലക്സാണ്ടർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുകയാണ്.

ALSO READ : മദ്യലഹരിയിൽ ഹോട്ടലിൽ ആക്രമണം നടത്തി; കിളിമാനൂരിൽ മൂന്ന് പേധർ പിടിയിൽ

പ്രതികൾ ആക്രമണത്തിനായി ഉപയോഗിച്ച വെട്ടുകത്തി, ഇരുമ്പ് പൈപ്പ്, എന്നീ ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. പ്രതികൾ അക്രമത്തിനായി ഉപയോഗിച്ച ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു

വർക്കല ഡിവൈഎസ്പി.പി. നിയാസിന്റെ നേതൃത്വത്തിൽ  കടയ്ക്കാവൂർ എസ്എച്ച്ഒ അജേഷ്.വി. എസ്ഐ ദീപു. എസ് എസ്. സിപിഒമാരായ ഡാനി, സജു, സിയാദ്. എഎസ്ഐ ശ്രീകുമാർ എന്നിവർ അടങ്ങുന്ന അന്വേഷണസംഘം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News