Crime Updates: പ്രതിയെ പിടികൂടാൻ എത്തിയ കല്ലമ്പലം സ്റ്റേഷനിലെ 4 പോലീസുകാർക്ക് നടുറോഡിൽ കുത്തേറ്റു

ഇതിൽ ശ്രീജിത്ത്‌, വിനോദ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ശ്രീജിത്തിന് നട്ടെല്ലിലും വിനോദിന് തോളിലുമാണ് കുത്തേറ്റത്

Written by - Zee Malayalam News Desk | Last Updated : Mar 8, 2022, 08:14 PM IST
  • പാരിപ്പള്ളി ജംഗ്ഷനിൽ ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്
  • പിടികിട്ടായിപ്പുള്ളിയായ അനസ് ലഹരിയുടെ കാരിയർ കൂടിയാണെന്നും പോലീസ്
  • പരിക്കേറ്റ പോലീസുകാരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി
Crime Updates: പ്രതിയെ പിടികൂടാൻ എത്തിയ കല്ലമ്പലം സ്റ്റേഷനിലെ 4 പോലീസുകാർക്ക് നടുറോഡിൽ  കുത്തേറ്റു

കല്ലമ്പലം : പ്രതിയെ പിടികൂടാൻ എത്തിയ കല്ലമ്പലം സ്റ്റേഷനിലെ നാലു പോലീസുകാർക്ക് നടുറോഡിൽ  കുത്തേറ്റു. നിരവധി കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ പാരിപ്പള്ളി അനസിനെ പിടികൂടാൻ എത്തിയ കല്ലമ്പലം സ്റ്റേഷനിലെ എസ്. ഐ ജയൻ, ചന്തു, പോലീസുകാരായ ശ്രീജിത്ത്‌, വിനോദ് എന്നിവർക്കാണ് കുത്തേറ്റത്. 

ഇതിൽ ശ്രീജിത്ത്‌, വിനോദ് എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ശ്രീജിത്തിന് നട്ടെല്ലിലും വിനോദിന് തോളിലുമാണ് കുത്തേറ്റത്.പാരിപ്പള്ളി ജംഗ്ഷനിൽ ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.

പോലീസിനു നേരെ ബോംബ് എറിഞ്ഞ കേസിലും 28 ആം മൈലിൽ ക്ലബിൽ ബോംബ് എറിഞ്ഞ കേസിലും ബാറിൽ അടിപിടി ഉണ്ടാക്കിയ കേസിലും പ്രതിയായ പാരിപ്പള്ളി അനസിനെ പിടികൂടാനാണ് പോലീസ് എത്തിയത്. 

പിടികിട്ടാ പുള്ളിയായ അനസ് ലഹരിയുടെ കാരിയർ കൂടിയാണെന്നും പിടികൂടുന്ന സമയം ഇയാളുടെ പക്കൽ സിറിഞ്ച് ഉണ്ടായിരുന്നതായും പോലീസ് പറയുന്നു. പരിക്കേറ്റ പോലീസുകാരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രതിയെ പിടികൂടിയതായി സൂചന. കല്ലമ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News