മലപ്പുറത്ത് കോവിഡ് ബാധിതയായ യുവതിക്ക് നേരെ പീഡനശ്രമം, പുലാമന്തോൾ സ്വദേശിയായ ആംബുലൻസ് അറ്റൻഡർ അറസ്റ്റിൽ

ഏപ്രിൽ 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വണ്ടൂർ സ്വദേശിനിയായ 38കാരി പെരിന്തൽമണ്ണയിൽ കോവിഡ് ചികിത്സയിലായിരുന്നു. സ്കാനിങ്ങിനായി ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമ്പോഴാണ് പീഡനശ്രമം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നത്.

Written by - Zee Hindustan Malayalam Desk | Last Updated : May 15, 2021, 12:39 AM IST
  • പെരിന്തൽമണ്ണയിൽ വെച്ചാണ് സംഭവം.
  • പ്രതിയായ അംബുലൻസ് അറ്റൻഡർ പുലാമന്തോൾ സ്വദേശി ശങ്കരമംഗലത്ത് വീട്ടിൽ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.
  • സ്കാനിങ്ങിനായി കൊണ്ടുപോകുമ്പോഴാണ് പ്രശാന്ത് കോവിഡ് ബാധിതയായ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു.
  • സ്വകാര്യ ആംബുലൻസ് ജീവനക്കാരനാണ് പ്രതിയായ പ്രശാന്ത്.
മലപ്പുറത്ത് കോവിഡ് ബാധിതയായ യുവതിക്ക് നേരെ പീഡനശ്രമം, പുലാമന്തോൾ സ്വദേശിയായ ആംബുലൻസ് അറ്റൻഡർ അറസ്റ്റിൽ

Malappuram : മലപ്പുറം ജില്ലയിൽ കോവിഡ് ബാധിതയായ (COVID Patient) യുവതിയെ അംബുലൻസ് അറ്റൻഡർ പീഡിപ്പിക്കാൻ ശ്രമിച്ചുയെന്ന് (Rape Attempt) പരാതി. പെരിന്തൽമണ്ണയിൽ വെച്ചാണ് സംഭവം. പ്രതിയായ അംബുലൻസ് അറ്റൻഡർ പുലാമന്തോൾ സ്വദേശി ശങ്കരമംഗലത്ത് വീട്ടിൽ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സ്കാനിങ്ങിനായി കൊണ്ടുപോകുമ്പോഴാണ് പ്രശാന്ത് കോവിഡ് ബാധിതയായ യുവതിക്ക് നേരെ പീഡനശ്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. സ്വകാര്യ ആംബുലൻസ് ജീവനക്കാരനാണ് പ്രതിയായ പ്രശാന്ത്.

ALSO READ : Romanian യുവതിയുടെ ബാഗ് തട്ടിയെടുത്ത പ്രതികളെ പൊലീസ് 24 മണിക്കൂറിനുള്ളിൽ പിടികൂടി, മോഷ്ണം നടത്തിയത് കാമുകിമാർക്ക് സമ്മാനം നൽകാൻ പണം കണ്ടെത്താൻ വേണ്ടി

ഏപ്രിൽ 27നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വണ്ടൂർ സ്വദേശിനിയായ 38കാരി പെരിന്തൽമണ്ണയിൽ കോവിഡ് ചികിത്സയിലായിരുന്നു. സ്കാനിങ്ങിനായി ആശുപത്രിയിൽ നിന്ന് കൊണ്ടുപോകുമ്പോഴാണ് പീഡനശ്രമം നടക്കുന്നതെന്ന് പരാതിയിൽ പറയുന്നത്.

38 വയസുകാരിയായ യുവതി കോവിഡ് ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു, അതെ തുടർന്നാണ് അന്ന് പ്രതികരിക്കാൻ സാധിക്കാഞ്ഞത്. .

ALSO READ : Covid 19 ചികിത്സയിലിരിക്കെ നഴ്‌സിന്റെ പീഡനത്തെ തുടർന്ന് യുവതി മരണപ്പെട്ടു

പിന്നീട് കോവിഡ് ഭേദമായതിന് ശേഷം വീണ്ടും ഡോക്ടറെ കാണാൻ യുവതി എത്തിയിരുന്നു. തുടർന്ന് ഡോക്ടറോട് യുവതി ഇക്കാര്യം അറിയിക്കുകയായിരുന്നു. ശേഷം ഡോക്ടർ പൊലീസിന് വിവരം നൽകുകായിരുന്നു.

വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം  പെരിന്തൽമണ്ണ പൊലീസിന് കേസ് കൈമാറുകയായിരുന്നു. പ്രതിയായ പ്രശാന്ത് കുറ്റം സമ്മതിച്ചു എന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇതെ പോലെ പത്തനംതിട്ടയിലെ ആറന്മുളയിൽ കോവിഡ് രോഗിയെ ആംബുലൻസ് ഡ്രൈവർ പീഡിപ്പിച്ച സംഭവം വലിയതോതിൽ ചർച്ചയായിരുന്നു. 2020 സെപ്റ്റംബർ അഞ്ചിന് രാത്രിയിൽ കോവിഡ് ബാധിതയായ യുവതിയെ ആറന്മുളയിൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ആംബുലൻസ് ഡ്രൈവർ പീഡിപ്പിക്കുകയായിരുന്നു.

ALSO READ : കൊറോണ ബാധിതയായ യുവതിയെ പീഡിപ്പിച്ചു; കൊലക്കേസ് പ്രതി അറസ്റ്റില്‍!

ഇരുപത് വയസുകാരിയായ യുവതി പീഡന വിവരം പെൺക്കുട്ടി ഉടൻ തന്നെ ആശുപത്രി അധികൃതരെ അറിയിച്ചതോടെ കായംകുളം സ്വദേശിയായ നൗഫൽ എന്ന് പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു.

അതുപോലെ തന്നെ കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ഭോപ്പാലിൽ 43 വയസുകാരിയായ കോവിഡ് രോഗിയെ നഴ്സ് പീഡിപ്പിച്ച കൊല്ലപ്പെടുത്തിയ അതിദാരുണമായി സംഭവം ഇന്ന് ദേശീയതലത്തിൽ വലിയതോതിൽ ചർച്ചയായിരുന്നു. ഏപ്രിൽ 6 നാണ് 43 വയസ്സുള്ള സ്ത്രീ തന്നെ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നൽകിയത്. അതിനോടൊപ്പം തന്നെ പ്രതിയെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം ഉടൻ തന്നെ പരാതിക്കാരിയുടെ നില വഷളാവുകയും മരണപ്പെടുകയും ആയിരുന്നു.

പരാതിയെ തുടർന്ന് നിഷ്‌ഠപുര പൊലീസ് നാല്പത് വയസ്സുകാരനായ സന്തോഷ് അഹിർവാറിനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയുകയും ചെയ്‌തു. ഇതുവരെ പ്രതിയെ വിചാരണ കാത്ത് ഭോപ്പാൽ സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. പീഡനത്തിന് ഇരയായ സ്ത്രീ തന്നെ ഐഡന്റിറ്റി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നല്കിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

 

More Stories

Trending News