വീട് പണിക്കായി തറകുഴിച്ചപ്പോൾ അസ്ഥികൂടങ്ങൾ, കൊലപാതകമെന്ന് പോലീസ്

അസ്ഥികൂടങ്ങളുടെ കാലപ്പഴക്കം,പ്രായം തുടങ്ങി നിരവധി വിവരങ്ങൾ ഇനിയും  കണ്ടെത്താനുണ്ട്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2021, 07:25 PM IST
  • അസ്ഥികൂടങ്ങളുടെ കാലപ്പഴക്കം,പ്രായം തുടങ്ങി നിരവധി വിവരങ്ങൾ ഇനിയും കണ്ടെത്താനുണ്ട്.
  • കണ്ടെത്തുന്ന ശരീരാവശിഷ്ടങ്ങളിൽ നിന്നും, മുടി,നഖം എന്നിവ വേർതിരിച്ചെടുത്ത് ഡി.എൻ.എ പരിശോധിക്കാനാണ് ശ്രമം.
  • ഗുജറാത്തിൽ സൂറത്തിലും സമാനരീതിയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു
  • രണ്ടര വർഷമായി താൻ താമസിക്കുന്ന വീട്ടിലുണ്ടായ അവസ്ഥ വീട്ടുടമയെയും ശരിക്കും ഞെട്ടിച്ചു.
വീട് പണിക്കായി തറകുഴിച്ചപ്പോൾ അസ്ഥികൂടങ്ങൾ,  കൊലപാതകമെന്ന് പോലീസ്

ഛണ്ഡീഗഡ്:  പാനിപ്പത്തിലെ ശിവ് നഗറിൽ വീട് പണി നടക്കുകയായിരുന്നു. തറയുടെ പകുതി കുഴിച്ച് ചെന്നപ്പോഴാണ് എല്ലുകളുടെ അവശിഷ്ടങ്ങളെത്തിയത്. വീണ്ടും കുഴിച്ചപ്പോൾ അസ്ഥികൂടങ്ങൾ (Skeltons) കണ്ട് തുടങ്ങി. ഒന്നിന് പിറകെ ഒന്നായി മൂന്ന് അസ്ഥികൂടങ്ങൾ. വീട്ടുടമസ്ഥൻ പോലും ഞെട്ടിപ്പോയി. രണ്ടര വർഷമായി താൻ താമസിക്കുന്ന വീട്ടിലുണ്ടായ അവസ്ഥ അയാളെയും ശരിക്കും ഞെട്ടിച്ചു.

Human Skeleton Found on Police Station Compound in Gujarat's Surat

 

സംഭവസ്ഥലത്തേക്ക് ഉടൻ പോലീസും ഫോറൻസിക് (Forensic) വിദഗ്ധരുമെത്തി. മൂന്ന് പേരെ കൊലപ്പെടുത്തി വീടിനുള്ളിൽ കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിൻറെ പ്രാഥമികമായ കണ്ടെത്തൽ. എന്നാൽ ഇതാരുടെയാണെന്ന് അറിയണെമെങ്കിൽ ഇനിയും സമയമെടുക്കും.

ALSO READ: മോഷ്ടിച്ച വിളക്കുകൾ തിരികെ വെയ്ക്കാനെത്തി: സംഘം പോലീസ് പിടിയിൽ

അസ്ഥികൂടങ്ങളുടെ കാലപ്പഴക്കം,പ്രായം തുടങ്ങി നിരവധി വിവരങ്ങൾ ഇനിയും  കണ്ടെത്താനുണ്ട്. അസ്ഥികൂടങ്ങളിൽ നിന്ന് കണ്ടെത്തുന്ന ശരീരാവശിഷ്ടങ്ങളിൽ നിന്നും, മുടി,നഖം എന്നിവ വേർതിരിച്ചെടുത്ത് ഡി.എൻ.എ (DNA)  പരിശോധിക്കാനാണ് ശ്രമം. പ്രദേശത്ത് നിന്നും കാണാതായവർ, വീടിനുള്ളിൽ നേരത്തെ താമസിച്ചിരുന്നവർ തുടങ്ങി നിരവധി സാധ്യതകൾ പോലീസ് പരിശോധിക്കുന്നുണ്ട്.

ALSO READ: Viral News: Indore ലെ Mortuary ൽ പെൺകുട്ടികളുമായി തെറ്റായ വ്യവഹാരം; 2 ജീവനക്കാരെ പിരിച്ചുവിട്ടു

 

ANI on Twitter: "Haryana: Three human skeletons were found in a house in  Panipat's Shiv Nagar area, yesterday. Satish Vats, DSP says, "Skeletons  were found from the house during construction work. FIR

കഴിഞ്ഞ ദിവസം ഗുജറാത്തിൽ സൂറത്തിലും സമാനരീതിയിൽ അസ്ഥികൂടങ്ങൾ കണ്ടെത്തിയിരുന്നു. പൊലീസ് സ്റ്റേഷൻ പരിസരത്തു നിന്നാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. നാല് വർഷങ്ങളോളം പഴക്കമുള്ളതായിരുന്നു ഇവ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News